അന്ന് നടി ആക്രമിക്കപ്പെട്ട സമയത്ത് നിശബ്ദനായിരുന്നു, ഇപ്പോള്‍ എവിടെ നിന്നു പൊട്ടിവീണു, സോഷ്യല്‍മീഡിയയില്‍ ആളാകാനുള്ള നാടകം, കണ്ണുമൂടി കെട്ടി പ്രതിഷേധവുമായെത്തിയ അലന്‍സിയര്‍ക്ക് വിമര്‍ശന പെരുമഴ

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെതിരേ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണുമൂടി കെട്ടി പോലീസ് സ്‌റ്റേഷനിലെത്തിയ നടന്‍ അലന്‍സിയര്‍ക്ക് പരിഹാസവുമായി സോഷ്യല്‍മീഡിയ. ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു അലന്‍സിയറുടെ കണ്ണുകെട്ടി പ്രതിഷേധം. കൊല്ലം ചവറ പോലീസ് സ്‌റ്റേഷനിലാണ് അദേഹം പരാതിയുമായെത്തിയത്.

അതേസമയം, വാര്‍ത്തയും ചിത്രവും പുറത്തുവന്നതിനു പിന്നാലെ അലന്‍സിയറെ തേടിയെത്തിയത് വന്‍ വിമര്‍ശനമാണ്. കൊച്ചിയില്‍ സഹപ്രവര്‍ത്തകയെ ഓടുന്ന വാഹനത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയപ്പോള്‍ ഒരുവാക്കു പോലും പറയാത്ത താരമായിരുന്നു അലന്‍സിയര്‍. അന്നൊന്നും കാണാത്ത അലന്‍സിയര്‍ ഇപ്പോള്‍ എവിടെനിന്നു പൊട്ടിവീണെന്ന് പലരും ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം അമ്മ സംഘടന കൊച്ചിയില്‍ പ്രതിഷേധ സമ്മേളനം നടത്തിയെങ്കിലും അലന്‍സിയര്‍ എത്തിയിരുന്നില്ല.

Related posts