രുചിയുള്ള ഭക്ഷണത്തിനു വേണ്ടി ഏറെ കൊതിച്ചിട്ടുള്ള ആ പഴയകാലം! തടവറ ഓർമകൾ പങ്കുവച്ച് ബ്രദ​ർ മാ​ത്യു ആ​ൽ​ബി​ൻ; സ​ബ് ജ​യി​ലി​ൽ നി​ന്ന് ബി​രി​യാ​ണി ഏ​റ്റു​വാ​ങ്ങി

അ​മ്പ​ല​പ്പു​ഴ: ത​ട​വ​റ ജീ​വി​ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കുവ​ച്ച് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ആ​ല​പ്പു​ഴ സ​ബ് ജ​യി​ലി​ൽ നി​ന്ന് ബി​രി​യാ​ണി ഏ​റ്റു​വാ​ങ്ങി.

ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ പാ​കം ചെ​യ്ത 180 ഓ​ളം ബി​രി​യാ​ണി​യാ​ണ് പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഫാ.​ഡേ​വി​സ് ചി​റ​മ്മേ​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ണം ന​ൽ​കി​യ​ത്.

രു​ചി​യു​ള്ള ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി ഏ​റെ കൊ​തി​ച്ചി​ട്ടു​ള്ള പ​ഴ​യ​കാ​ല ത​ട​വ​റ ജീ​വി​തം ആ​ൽ​ബി​ൻ ജ​യി​ൽ അ​ധി​കൃ​ത​രു​മാ​യി പ​ങ്കു​വ​ച്ചു.

ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. ശ്രീ​കു​മാ​ർ ബി​രി​യാ​ണി പൊ​തി​ക​ൾ കൈ​മാ​റി. ചി​റ​മേ​ൽ ഫൗ​ണ്ടേ​ഷ​ൻ ചു​മ​ത​ല​യു​ള്ള വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ജോ​ർ​ജ്, മാ​ർ​ട്ടി​ൻ , കൈ​ന​ക​രി അ​പ്പ​ച്ച​ൻ , ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി

Related posts

Leave a Comment