ആ​സാ​മി​ൽ കു​ടു​ങ്ങി​യ കേ​ര​ള ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗോ​ഹ​ട്ടി: കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ആ​സാ​മി​ൽ കു​ടു​ങ്ങി​യ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി അ​ഭി​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്. ആ​സാ​മി​ലെ നാ​ഗോ​ണി​ൽ ബ​സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

റം​സാ​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും മു​ൻ​പാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​സ​മി​ലേ​ക്ക് നി​ര​വ​ധി ടൂ​റി​സ്റ്റ് ബ​സു​ക​ൾ പോ​യി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു ബ​സി​ലെ തൊ​ഴി​ലാ​ളി​യാ​ണ് അ​ഭി​ജി​ത്ത്.

നാ​ട്ടി​ലെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ൽ ര​ണ്ടാം ത​രം​ഗ​വും ലോ​ക്ക്ഡൗ​ണും കാ​ര​ണം ഇ​വി​ടേ​ക്ക് തി​രി​ച്ചു വ​രാ​ൻ മ​ടി കാ​ണി​ച്ചു. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​വി​ടേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബ​സു​ക​ളും അ​തി​ലെ ജീ​വ​ന​ക്കാ​രും അ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ഇ​ങ്ങ​നെ അ​വി​ടെ കു​ടു​ങ്ങി​യ ബ​സു​ക​ളി​ലൊ​ന്നി​ലെ ജീ​വ​ന​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment