ആലുവയില്‍ ട്രെയിനിറങ്ങിയ അഭിലാഷിനെ ഭിന്നലിംഗക്കാരി ഗൗരി പ്രകൃതിവിരുദ്ധ പീഡനത്തിന് വിളിച്ചുകൊണ്ടുപോയി, വഴങ്ങാതായതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി, കൊച്ചിയിലെ ഭിന്നലിംഗക്കാരുടെ അഴിഞ്ഞാട്ടം അവസാനിക്കുന്നില്ല

ആലുവയില്‍ ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര സത്താറയില്‍ ടയര്‍ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂര്‍ അന്നമനട വെണ്ണൂപ്പാടം കളത്തില്‍ കെ.കെ. അഭിലാഷ് കുമാര്‍ (21) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അന്നമനടയിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രതിയെ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. തമിഴ്‌നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശന്‍ കഴിഞ്ഞ 14ന് വൈകുന്നേരമാണ് കൊല്ലപ്പെട്ടത്. ആലുവ സെന്‍റ് സെവ്യേഴ്‌സ് കോളജിന് പിന്‍വശം റെയില്‍വേ പാളത്തില്‍ നിന്നു പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പിറ്റേന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസിനോടു പ്രതി പറഞ്ഞത്: പ്രകൃതി വിരുദ്ധ പീഡനത്തിനു അഭിലാഷ് വഴങ്ങാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ അടിപിടിക്കിടെ അഭിലാഷിനെ ഗൗരി കമ്പ് ഉപയോഗിച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളില്‍ പിടിച്ച് വലിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വലിച്ചിഴച്ച് താഴേക്ക് നീക്കിയ ശേഷം ആസ്ബറ്റോസ് ഷീറ്റ് മുകളിലേക്ക് വലിച്ചിടുകയായിരുന്നു.

ഗൗരിക്കൊപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിലാഷിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. പ്രതി 14ന് പുലര്‍ച്ചെയാണ് പൂനയില്‍ നിന്നു ട്രെയിനില്‍ ആലുവയില്‍ വന്നിറങ്ങിയത്. മദ്യപിച്ച് റെയില്‍വേ പരിസരത്ത് കിടന്നുറങ്ങുന്നതിനിടെ പഴ്‌സ് നഷ്ടമായി. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കറങ്ങിനടക്കുന്നതിനിടെയാണ് ഗൗരിയെ കണ്ടുമുട്ടിയത്. ഗൗരി വിളിച്ചതനുസരിച്ചാണ് ഒപ്പം പോയതെന്ന് പ്രതി മൊഴി നല്‍കി. എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍, സിഐ വിശാല്‍ ജോണ്‍സണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Related posts