വിടില്ല ഞങ്ങള്‍! അമല പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ചമച്ചാണെന്ന് കണ്ടെത്തി; ചോദ്യം ചെയ്യണമെന്ന നിലപാടില്‍ ഉറച്ച് ക്രൈംബ്രാഞ്ച്‌

തി​രു​വ​നന്തപു​രം: പു​തു​ച്ചേ​രി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പ് കേ​സി​ൽ ച​ല​ച്ചി​ത്ര ന​ടി അ​മ​ല പോ​ളി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചാ​ണ് അ​മ​ലാപോ​ൾ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

പു​തു​ച്ചേ​രി​യി​ലെ വീ​ട്ടി​ൽ അ​മ​ലാ പോ​ൾ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന കാ​ര്യ​ങ്ങ​ളി​ൽ പൊ​രു​ത്ത​കേ​ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് നി​ഗ​മ​നം. വീ​ട്ടു​ട​മ ന​ൽ​കി​യ മൊ​ഴി​യി​ലും അ​മ​ല ന​ൽ​കി​യ മൊ​ഴി​യി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ നി​ല​വി​ലു​ണ്ട്.

വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് താൻ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​മ​ല​യു​ടെ പ​ക്ഷം. എ​ന്നാ​ൽ കെ​ട്ടി​ട ഉ​ട​മ പ​റ​ഞ്ഞ​ത് മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് അ​മ​ല താ​മ​സി​ച്ചി​രു​ന്ന​തെ​ന്നാ​ണ്. അ​മ​ല ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​വും ചോ​ദ്യം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​വും ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ട​തി​യെ അ​റി​യി​ക്കും.

ക്രൈം​ബ്രാ​ഞ്ച് ഐ​ജി. എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts