ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ സു​ര​ക്ഷാ​സേ​ന​യി​ൽ ബി​ജെ​പി​ക്കാ​ര​ൻ: അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രി​പ്പോ​ര്

അ​മ്പ​ല​പ്പു​ഴ: ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ സു​ര​ക്ഷാ​ഭ​ട​നാ​യി ബി​ജെ​പി​ക്കാ​ര​നെ നി​യ​മി​ച്ച​തി​ല്‍ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രി​പ്പോ​ര്. മ​ന്ത്രി​യു​ടെ സ്ഥി​രം പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലാ​ണ് നീ​ർ​ക്കു​ന്നം സ്വ​ദേ​ശി​യും ബി​ജെ​പി​ക്കാ​ര​നു​മാ​യ പി. ​കൃ​ഷ്‌ലാ​ലി​നെ നി​യ​മി​ച്ചു​ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 

കോ​ണ്‍​ഗ്ര​സ് നേ​താ​വും തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ഒ​രു വ​നി​ത  അം​ഗ​ത്തി​ന്‍റെ ബ​ന്ധു​വു​മാ​ണ് കൃ​ഷ്‌ലാ​ൽ. കൃ​ഷ്‌ലാ​ലും ​കു​ടും​ബ​വും ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം.ക​മ്മി​റ്റി​യില്‍ ഇ​ത് ച​ര്‍​ച്ച​യാ​ക്കു​ക​യും വി​ഷ​യം പ്ര​മേ​യ​മാ​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ​തി​നെ എ​തി​ര്‍​ത്തെ​ന്നാ​ണ് അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലെ ആ​രോ​പ​ണം.

ഇ​ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യി​ല്‍ ഗ്രൂ​പ്പ് പോ​രി​ന് വ​ഴി​യൊ​രു​ക്കി. വി​വ​രം വ​കു​പ്പ് മ​ന്ത്രി​യെ നേ​രി​ട്ട​റി​യി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ചേ​രി​പ്പോ​രി​ന് താ​ത്കാ​ലി​ക ശ​മ​ന​മാ​യ​ത്.വ​കു​പ്പ് മ​ന്ത്രി​യു​ടെ സ്ഥി​രം പൈ​ല​റ്റ്, എ​സ്ക്കോ​ർ​ട്ടി​നാ​യി 17 പോ​ലീ​സു​കാ​രെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​ൽ 9-ാമ​നാ​ണ്  കൃ​ഷ്‌ലാ​ൽ.​ നി​ല​വി​ൽ മ​ല​പ്പു​റ​ത്താ​ണ് ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന​ത്.

വ​കു​പ്പ് മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത ന്‍ കൂ​ടി​യാ​യ  ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ വി​യോ​ജി​പ്പ് അ​റി​യി​ച്ച​താ​ണ് കോ​ണ്‍​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ നേ​തൃ​ത്വ​ത്തി​നി​ട​യി​ല്‍ ഗ്രൂ​പ്പ് പോ​രി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment