പണിയായല്ലോ… ജ​യി​ലി​ലാ​യാ​ൽ മ​ന്ത്രി​പ്പ​ണി തെ​റി​ക്കും

ന്യൂ​ഡ​ൽ​ഹി: അ​റ​സ്റ്റി​ലാ​യി ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന മ​ന്ത്രി​മാ​രെ പ​ദ​വി​യി​ൽ​നി​ന്നു നീ​ക്കം ചെ​യ്യു​ന്ന വി​വാ​ദ ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യേ​ക്കും. 130-ാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടു​ന്ന വി​വാ​ദ ബി​ല്ല് നി​ല​വി​ൽ ജെ​പി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) യു​ടെ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചാ​ൽ ഈ ​മാ​സം മൂ​ന്നാം വാ​രം ആ​രം​ഭി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​യ​ന്ക്കെ​ത്തും.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​കു​ക​യും തു​ട​ർ​ച്ച​യാ​യി 30 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ക​ഴി​യേ​ണ്ടി​വ​രി​ക​യും ചെ​യ്താ​ൽ പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി​മാ​ർ അ​ല്ലെ​ങ്കി​ൽ മ​റ്റു മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ പ​ദ​വി​യി​ൽ​നി​ന്നു സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന വി​വാ​ദ വ്യ​വ​സ്ഥ ബി​ല്ലി​ൽ നി​ല​നി​ർ​ത്താ​ൻ ജെ​പി​സി ശി​പാ​ർ​ശ ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം രാ​ഷ്‌​ട്രീ​യ പ്ര​തി​കാ​ര​ത്തി​ന് നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ചി​ല വ്യ​വ​സ്ഥ​ക​ൾ ജെ​പി​സി നി​ർ​ദേ​ശി​ച്ചേ​ക്കും.

2025 ഓ​ഗ​സ്റ്റി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വി​വാ​ദ ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം എ​തി​ർ​ത്ത​തോ​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​ല്ല് ജെ​പി​സി​ക്കു വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജെ​പി എം​പി അ​പ​രാ​ജി​ത സാ​രം​ഗി അ​ധ്യ​ക്ഷ​യാ​യ 31 അം​ഗ ജെ​പി​സി​യി​ൽ ഭ​ര​ണ​ക​ക്ഷി​ക്ക് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ ഭൂ​രി​ഭാ​ഗം ജെ​പി​സി ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു.

സ​മി​തി​യു​ടെ ഭാ​ഗ​മാ​യ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി, സു​പ്രി​യ സു​ലെ, നി​ര​ഞ്ജ​ൻ റെ​ഡ്ഢി സി​ർ​ഗാ​പു​ർ തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ജെ​പി​സി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യേ​ക്കും.

Related posts

Leave a Comment