സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നത്തിൽ നിന്ന് ജി. സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി; പകരം സജി ചെിയാൻ

അ​മ്പ​ല​പ്പു​ഴ: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽനി​ന്ന് മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി. പു​ന്ന​പ്ര വ​ട​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽനി​ന്നാ​ണ് ജി. ​സു​ധാ​ക​ര​നെ ഒ​ഴി​വാ​ക്കി​യ​ത്.

ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ സ്മാ​ര​ക ഓ​ഫീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സു​ധാ​ക​ര​ന്‍റെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീസാ​ണി​ത്.

ജി. ​സു​ധാ​ക​ര​നെ അ​മ്പ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി പ​രി​ധി​യി​ലെ പ​ല പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലും ക്ഷ​ണി​ക്കാ​റി​ല്ല. അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലംത​ല ന​വ കേ​ര​ള സ​ദ​സി​ൽ ജി​ല്ല​യി​ലെ ഇ​ട​തു​മു​ന്ന​ണി​യി​ലെ മി​ക്ക പ്ര​മു​ഖ നേ​താ​ക്ക​ളും എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഈ ​പ​രി​പാ​ടി​യി​ൽ ജി.​ സു​ധാ​ക​രന്‍റെ അ​സാ​ന്നി​ധ്യം ച​ർ​ച്ച​യാ​യി​രു​ന്നു.വീ​ടി​ന​ടു​ത്ത് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​ത്തി​യി​ട്ടും സു​ധാ​ക​ര​ൻ എ​ത്തി​യി​രു​ന്നി​ല്ല.

ന​വ​കേ​ര​ള സ​ദ​സുമാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ജി. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ പ​രോ​ക്ഷ വി​മ​ർ​ശ​നം സം​സ്ഥാ​ന​ത്ത് പൊ​തു​വേ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലും ജി.​ സു​ധാ​ക​ര​ൻ പാ​ർ​ട്ടി​ക്കെ​തി​രേ പ​ര​സ്യ​മാ​യി വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment