‘അമ്മ’യെ വേണ്ട! നീതി പുലരട്ടെയെന്ന് രമ്യാ നമ്പീശന്‍; സംഘടനയില്‍നിന്നുകൊണ്ട് ചോദ്യം ചെയ്യുക പ്രയാസമെന്ന് ഗീതു മോഹന്‍ ദാസ്; രാജി തലമുറയുടെ കരുത്തിനെന്ന് റീമ കല്ലിങ്കല്‍

കൊച്ചി: ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​ങ്ങേ​​​യ​​​റ്റം നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് ത​​​ന്‍റെ രാ​​​ജി. ഹീ​​​ന​​​മാ​​​യ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട ത​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യോ​​​ട് തി​​​ക​​​ച്ചും വ​​​ഞ്ച​​​നാ​​​പ​​​ര​​​വും മ​​​നു​​​ഷ്യ​​​ത്വ​​​ഹീ​​​ന​​​വു​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണു സം​​​ഘ​​​ട​​​ന സ്വീ​​​ക​​​രി​​​ച്ച​​​ത്. താ​​​ൻ പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി മ​​​നു​​​ഷ്യ​​​നാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്നു. നീ​​​തി പു​​​ല​​​ര​​​ട്ടെ​​​യെ​​​ന്നും പോ​​​സ്റ്റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സം​​​ഘ​​​ട​​​ന​​​യി​​​ൽ​​​നി​​​ന്നു​​​കൊ​​​ണ്ട് ചോ​​​ദ്യം ചെ​​​യ്യു​​​ക പ്ര​​​യാ​​​സം: ഗീ​​​തു മോ​​​ഹ​​​ൻ ദാ​​​സ്

അ​​​മ്മ​​​യി​​​ൽ നി​​​ന്നു​​​കൊ​​​ണ്ട് അ​​​വ​​​രു​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ക ഏ​​​റെ പ്ര​​​യാ​​​സ​​​മാ​​​ണെ​​​ന്നു മു​​​ൻ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ താ​​​ൻ മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്ന് ഗീ​​​തു മോ​​​ഹ​​​ൻ ദാ​​​സ്. വ​​​ള​​​രെ നേ​​​ര​​​ത്തെ എ​​​ടു​​​ക്കേ​​​ണ്ട തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്യാ​​​തെ അ​​​നു​​​സ​​​രി​​​ക്കു​​​ന്ന അം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് സം​​​ഘ​​​ട​​​ന​​​യ്ക്കു വേ​​​ണ്ട​​​ത് .

ത​​​ങ്ങ​​​ളു​​​ടെ​​​യെ​​​ല്ലാം ശ​​​ബ്ദം അ​​​വി​​​ടെ മു​​​ങ്ങി​​​പ്പോ​​​വു​​​ക​​​യാ​​​ണ്. ഇ​​​നി​​​യും അ​​​ത​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ത​​​ന്‍റെ കൂ​​​ട്ടു​​​കാ​​​രി​​​ക്കൊ​​​പ്പം നി​​​ന്നു​​​കൊ​​​ണ്ട് അ​​​മ്മ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ തീ​​​ർ​​​ത്തും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലാ​​​ത്ത ഇ​​​ത്ത​​​രം നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്കെ​​​തി​​​രെ താ​​​ൻ പു​​​റ​​​ത്തു​​​നി​​​ന്നു പോ​​​രാ​​​ടും.

രാ​​​ജി ത​​​ല​​​മു​​​റ​​​യു​​​ടെ ക​​​രു​​​ത്തി​​​ന്: റീ​​​മ ക​​​ല്ലി​​​ങ്ക​​​ൽ

കൊച്ചി: ഇ​​​പ്പോ​​​ൾ സം​​​ഭ​​​വി​​​ച്ച​​​ത് ഒ​​​രാ​​​ളി​​​ലോ ഒ​​​രു സം​​​ഘ​​​ട​​​ന​​​യി​​​ലോ ഒ​​​തു​​​ങ്ങു​​​ന്ന ഒ​​​രു പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നു താ​​​ൻ ക​​​രു​​​തു​​​ന്നി​​​ല്ല. ഈ ​​​ഒ​​​രൊ​​​റ്റ പ്ര​​​ശ്ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല​​​ല്ല താ​​​ൻ അ​​​മ്മ വി​​​ടു​​​ന്ന​​​ത്. അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യ്ക്കു സ്വ​​​ന്തം തൊ​​​ഴി​​​ലി​​​ട​​​ത്തി​​​ൽ ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​ക​​​ളി​​​ല്ലാ​​​തെ, ആ​​​ത്മാ​​​ഭി​​​ന​​​ത്തോ​​​ടെ തു​​​ട​​​രാ​​​നു​​​ള്ള ക​​​രു​​​ത്തു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹം കൊ​​​ണ്ടു​​കൂ​​​ടി​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു റീ​​​മ ക​​​ല്ലി​​​ങ്ക​​​ൽ രാ​​​ജി അ​​​റി​​​യി​​​ച്ച​​​ത്.

Related posts