ആനന്ദ് തിയറ്ററിന് 50 വയസ്;   ആദ്യ പ്രദർശനം ദി ബൈബിൾ;  ഇന്നത്തെ രണ്ടു കളക്ഷൻ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് തിയേറ്റർ മാനേജ്മെന്‍റ്

കോ​ട്ട​യം: പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും ക​ര​യി​ച്ചും കോ​ട്ട​യ​ത്തെ ആ​ന​ന്ദ് തി​യറ്റ​ർ അ​ൻ​പ​ത് തി​ക​ച്ചു. 50 വ​ർ​ഷം മു​ൻ​പ് ആ​ന​ന്ദ് തി​യറ്റ​ർ ആ​രം​ഭി​ച്ച​പ്പോ​ൾ ദി ​ബൈ​ബി​ൾ ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. പി​ന്നീ​ടി​ങ്ങോ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് സി​നി​മ​ക​ൾ തി​യറ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

1968 ഓ​ഗ​സ്റ്റ് 28ന് ​ബോ​ളി​വു​ഡ് താ​രം ദ്ി​ലീ​പ് കു​മാ​റാ​ണ് തി​യ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ന്പ​തു വ​ർ​ഷ​ത്തി​നി​ട​യി​ൽ മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി ആ​യി​ര​ക്ക​ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ളാ​ണ് തി​യ​റ്ററി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 2011ൽ ​തി​യ​റ്റ​ർ ന​വീ​ക​രി​ച്ച് ല​ക്ഷ്വ​റി തി​യ​റ്റ​റാ​ക്കി മാ​റ്റി.

സി​നി​മാ തി​യ​റ്റ​റു​ക​ളു​ടെ നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ പ്ലാ​റ്റി​നം പ്ല​സ് റേ​റ്റിം​ഗ് നേ​ടു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക തി​യ​റ്റ​റാ​ണ്.തി​യ​റ്റ​റി​ൽ കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​ർ ആ​സ്വ​ദി​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​യ ത്രീ ​ഡി ചി​ത്രം മൈ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ന്‍റെ ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 11നും ​വൈ​കു​ന്നേ​രം ആ​റി​നും കൂ​ടെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും രാ​ത്രി 8.45നും ​ഉ​ണ്ടാ​യി​രി​ക്കും.

ഈ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് തി​യ​റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Related posts