കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള 20 മു​ത​ൽ: വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത് 35 സി​നി​മ​ക​ള്‍

കോ​ട്ട​യം: അ​ന​ശ്വ​ര തി​യ​റ്റ​റി​ല്‍ 20 മു​ത​ല്‍ 26 വ​രെ ന​ട​ക്കു​ന്ന കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലെ വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത് ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടി​യ മ​ല​യാ​ളം അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള 35 സി​നി​മ​ക​ള്‍. ഓ​സ്‌​ക​റി​ല്‍ മ​ത്സ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍, ഐ​എ​ഫ്എ​ഫ്‌​കെ​യി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ ചി​ത്ര​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ പ​നോ​ര​മ ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ ഇ​തി​ൽ​പ്പെ​ടും.

മ​റാ​ത്തി ചി​ത്ര​ങ്ങ​ളാ​യ നാ​ല്‍​ട്ടു, ജി​പ്സി, ശ്യാം​ജി ആ​യി, ആ​ത്മ​പാം​ലെ​റ്റ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളാ​യ ബെ​ല്‍​ഗാം, ഗാ​ന്ധി താ​ത്ത ചേ​ട്ടു, ടാ​യ്ഫാ​ക്ക് ഭാ​ഷ​യി​ലു​ള്ള പാ​യി​താ​ങ്, മ​ല​യാ​ള ചി​ത്രം ഉ​ള്ളൊ​ഴു​ക്ക്, ഗാ​ര ഭാ​ഷ​യി​ലു​ള്ള രാ​പ്ച​ര്‍, ഹി​ന്ദി സി​നി​മ ക​ത്താ​ള്‍ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്.

ഒ​പ്പം കോ​ട്ട​യം സി​നി​മ പൈ​തൃ​കം എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​യം ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം അ​ന​ശ്വ​ര തി​യ​റ്റ​റി​ല്‍ ഡെ​ലി​ഗേ​റ്റ് പാ​സ് ല​ഭ്യ​മാ​കും. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 700 രൂ​പ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 300 രൂ​പ​യും ഫി​ലിം സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്ക് 500 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്.

Related posts

Leave a Comment