ഒടുവിൽ രഹസ്യമായി എത്തേണ്ടി വന്നു..!  അ​ന്‍​വ​റിന്‍റെ പാ​ര്‍​ക്കി​ല്‍ ക​ള​ക്‌ടറു​ടെ ര​ഹ​സ്യ പ​രി​ശോ​ധ​ന;  ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പാ​ര്‍​ക്കി​ലും പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന  നടത്തി; വി​വ​ര​മ​റി​ഞ്ഞ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എത്തിയപ്പോഴേക്കും കളക്ടർ മടങ്ങിപ്പോയിരുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍
മു​ക്കം(​കോ​ഴി​ക്കോ​ട്): ക​ക്കാ​ടം​പൊ​യി​ലി​ലെ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ വി​വാ​ദ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ല്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ ര​ഹ​സ്യ പ​രി​ശോ​ധ​ന. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ റ​വ​ന്യു അ​ധി​കൃ​ത​രെ​ത്തി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പാ​ര്‍​ക്കി​ലും പ​രി​സ​ര​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​തീ​വ ര​ഹ​സ്യ​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് തി​രി​ച്ചു പോ​വു​ക​യും ചെ​യ്തു.

പാ​ര്‍​ക്കി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​റു​ടെ പ​രി​ശോ​ധ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടും അ​ന്‍​വ​റി​നെ​തി​രെ ക​ള​ക്ട​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍ യു.​വി ജോ​സി​നെ​തി​രെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം അ​ട്ടി​മ​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​ന്‍ നേ​ര​ത്തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യ്യാ​റി​യി​രു​ന്നി​ല്ല.

സ്ഥ​ലം ക​യ്യേ​റി​യി​ട്ടു​ണ്ടോ​യെ​ന്ന് റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​തൊ​ഴി​ച്ചാ​ല്‍ ജി​ല്ലാ​ഭ​ര​ണ കൂ​ടം നി​ഷ്‌​ക്രി​യ​മാ​യി​രു​ന്നു.​രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​ത്തി​ന് ക​ള​ക്ട​ര്‍ വ​ഴി​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.​

ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ പ​രി​ശോ​ധ​ന​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 2800 അ​ടി ഉ​യ​ര​മു​ള്ള പാ​ര്‍​ക്കി​രി​ക്കു​ന്ന പ്ര​ദേ​ശം ദു​ര​ന്ത​സാ​ധ്യ​താ മേ​ഖ​ല​യാ​യി സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച​താ​ണ്.​ അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​യാ​യി പ്ര​ഖ്യ​പി​ച്ചി​രി​ക്കു​ന്ന ഇ​വി​ടെ യാ​തൊ​രു നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​യും പാ​ടി​ല്ല.

ഇ​രു​പ​ത് ഡി​ഗ്രി​യി​ല​ധി​കം ച​രി​വു​ള്ള പ്ര​ദേ​ശ​ത്ത് മ​ഴ​ക്കു​ഴി പോ​ലും പാ​ടി​ല്ലെ​ന്നും ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് നി​ര്‍​ദ്ദേ​ശ​മു​ണ്ട് .മ​ഴ​ക്കു​ഴി പോ​ലും പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്നി​ട​ത്ത് പ​ക്ഷേ ര​ണ്ട​ര​ല​ക്ഷ​ത്തി​ല​ധി​കം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് കെ​ട്ടി നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.​ ഓ​രോ ജി​ല്ല​യി​ലും ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി​യാ​ണ് ഇ​ത്ത​രം നി​യ​മ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യേ​ണ്ട​ത്.

Related posts