ആരുടെയാ പോലീസ്..! റൂറൽ എസ്പിയുടെ ഡ്രൈവറെ പോലീസ് മർദ്ദിച്ച് അവശനാക്കി; എസ്പിയുടെ ഡ്രൈവറാണെന്ന് പറഞ്ഞിട്ടും ക്രൂരമായിമർ ദ്ദിക്കുകയായിരുന്നെന്ന് അനീഷ്

aneesh-policeമാ​റ​ന​ല്ലൂ​ർ : തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ  ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ഉൗ​രൂ​ട്ട​ന്പ​ലം ഡാ​ഫോ​ഡി​ൽ​സി​ൽ അ​നീ​ഷ് (32) നെ​യാ​ണ് അ​കാ​ര​ണ​മാ​യി പോ​ലീ​സ്  കസ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.
ശ​നി​യാ​ഴ്ച  ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. മാ​റ​ന​ല്ലൂ​ർ ചീ​നി​വി​ള​യി​ലെ ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ അ​നീ​ഷ് ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​നു​മാ​യി കു​ടു​ബ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്ക​മുണ്ടാ​യി.

ഈ ​സ​മ​യം ബൈ​ക്കി​ൽ സി​വി​ൽ ഡ്ര​സി​ലെ​ത്തി​യ എ​ത്തി​യ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ വീ​ടി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം നി​ന്നി​രു​ന്ന അ​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ക​യും സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു പോ​വു​ക​യു​മാ​യി​രു​ന്നു.​  ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​ന് മു​ന്പ് പോ​ലീ​സു​കാ​ർ അ​നീ​ഷി​നെ ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മു​ന്നി​ലിട്ട് മ​ർ​ദി​ച്ചെ​ന്നും പരാതിയിൽ പ​റയുന്നു . സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച അ​നീ​ഷി​നെ രാ​ത്രി പ​ത്ത​ര​യോ​ടെ വി​ട്ട​യ​ച്ചു. മ​ർ​ദ​ന​ത്തി​ൽ അ​നീ​ഷി​ന്‍റെ മു​തു​കി​ന് ച​ത​വ് പ​റ്റി​യി​ട്ടു​ണ്ട്.

ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ഡോ​റി​നി​ട​യി​ൽ കു​ടു​ങ്ങി അ​നീ​ഷി​ന്‍റെ കാ​ലി​നും പ​രി​ക്കേ​റ്റു .   താ​ൻ റൂ​റ​ൽ എ​സ്പി യു​ടെ ഡ്രൈ​വ​റാ​ണെ​ന്ന് അ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ച് ത​ന്നെ മ​ർ​ദി​ച്ചെ​ന്ന് അ​നീ​ഷ് റൂ​റ​ൽ എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ൽ റോ​ഡി​ന് സ​മി​പം ബ​ഹ​ളം വ​ച്ച​തി​നാ​ൽ പോ​ലീ​സു​കാ​ര​നെ ജി​പ്പി​ൽ ക​യ​റ്റി പോ​ലീ​സ്   സ്റ്റേ​ഷ​നി​ൽ കൂ​ട്ടി​ക്കൊ​ണ്ട് വ​രി​ക മാ​ത്ര​മാ​ണ് ചെ​യ്യ്ത​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സു​കാ​ര​നാ​യി​ട്ടും ത​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ൽ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​തി​ൽ അ​പ​മാ​നി​ത​നാ​യെ​ന്ന് കാ​ണി​ച്ചാ​ണ് റൂ​റ​ൽ എ​സ്പി​ക്കും ഉ​ന്ന​ത  പോ​ലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​നീ​ഷ് പ​രാ​തി ന​ൽ​കി​യിരിക്കു​ന്ന​ത്.

Related posts