ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്..! മണൽ മാഫിയകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഡാർളി അമ്മൂമ്മയുടെ വീ​ട്ടി​ൽ വെളിച്ചമെത്തി

darli-lനെ​യ്യാ​റ്റി​ൻ​ക​ര: മ​ണ​ൽ​മാ​ഫി​യ​യ്ക്കെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തു​ന്ന ഡാ​ർ​ളി അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ലേ​യ്ക്ക് വൈ​ദ്യു​തി​വെ​ളി​ച്ച​മെ​ത്തി​യ​തോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി പൂ​ർ​ണ്ണ​മാ​യും സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടു. ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മി​ല്ലാ​തെ നെ​യ്യാ​റി​ന്‍റെ തീ​ര​ത്തെ ഓ​ല​ത്താ​ന്നി ക​ട​വി​ൽ ക​ഴി​യു​ന്ന ഡാ​ർ​ളി അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ, സ​മ്പൂ​ർ​ണ്ണ​മാ​യി വൈ​ദ്യൂ​തീ​ക​രി​ച്ച ന​ഗ​ര​സ​ഭ​യാ​യി നെ​യ്യാ​റ്റി​ൻ​ക​ര​യെ പ്ര​ഖ്യാ​പി​ച്ചു.

ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ ഹീ​ബ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പു​ന്ന​യ്ക്കാ​ട് സ​ജു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ. ​ല​ളി​ത, വി​ജ​യ​ൻ, സു​രേ​ഷ്, ജോ​ജി​ൻ, സ​ത്യ​രാ​ജ്, ഗ്രാ​മം പ്ര​വീ​ണ്‍, സു​നി​ത​കു​മാ​രി, നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ 369 വീ​ടു​ക​ളാ​ണ് പൂ​ർ​ണ്ണ​മാ​യും വൈ​ദ്യൂ​തീ​ക​രി​ച്ച​ത്. 37 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ച്ചു.

പ​ദ്ധ​തി തു​ക എം​എ​ൽ​എ ഫ​ണ്ട്, ന​ഗ​ര​സ​ഭ വി​ഹി​തം എ​ന്നി​വ​യി​ൽ നി​ന്നാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ർ ഹീ​ബ അ​റി​യി​ച്ചു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജ​ന​കീ​യ​മാ​യാ​ണ് ന​ഗ​ര​സ​ഭ ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും ഡാ​ർ​ളി​യു​ടെ​ത​ട​ക്കം പ​ത്തു വീ​ടു​ക​ളു​ടെ വ​യ​റിം​ഗ് പ​ണി​ക​ൾ ചെ​യ്ത​ത് വി​ശ്വ​ഭാ​ര​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ വ്യ​ക്ത​മാ​ക്കി.

Related posts