അ​​വ​​ർ​​ക്കു താ​​രാ​​ട്ടി​​ല്ല, ച​​ര​​മ​​ഗീ​​ത​​വു​​മി​​ല്ല

എ​​ന്‍റെ ശ​​രീ​​രം എ​​ന്‍റെ അ​​വ​​കാ​​ശ​​മാ​​ണെ​​ങ്കി​​ൽ മ​​റ്റൊ​​രു വ്യ​​ക്തി​​യു​​ടെ ശ​​രീ​​രം അ​​യാ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണ്. യു​​ക്തി​​ഭ​​ദ്ര​​മാ​​ണ് ഈ ​​വ​​സ്തു​​ത. പ​​ക്ഷേ, സ്ത്രീ​​യു​​ടെ ശ​​രീ​​രം അ​​വ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നു വാ​​ദി​​ച്ച് ഗ​​ർ​​ഭഛി​​ദ്ര​​ത്തെ ന്യാ​​യീ​​ക​​രി​​ക്കു​​ന്ന​​വ​​ർ, ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ന്‍റെ ശ​​രീ​​രം അ​​തി​​ന്‍റെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റ​​ല്ല. അ​​താ​​യ​​ത് അ​​മ്മ​​യ്ക്കു നീ​​തി, കു​​ഞ്ഞി​​ന് അ​​നീ​​തി.

അ​​ങ്ങ​​നെ ബ​​ല​​വാ​​ന്‍റെ അ​​നീ​​തി നി​​യ​​മ​​മാ​​കു​​ന്ന കാ​​ല​​ത്ത്, പ്യൂ​​ർ​​ട്ടൊ റി​​ക്കോ എ​​ന്ന രാ​​ജ്യം, ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു ഒ​​രു സ്വാ​​ഭാ​​വി​​ക വ്യ​​ക്തി​​യാ​​ണെ​​ന്ന് അം​​ഗീ​​ക​​രി​​ക്കു​​ന്ന നി​​യ​​മം പാ​​സാ​​ക്കി​​യി​​രി​​ക്കു​​ന്നു. മാ​​തൃ​​ഗ​​ർ​​ഭ​​ത്തി​​ന്‍റെ സു​​ഖ​​സു​​ഷു​​പ്തി​​യി​​ലി​​രി​​ക്കേ അ​​വി​​ടെ​​യി​​ട്ടു ന​​ശി​​പ്പി​​ച്ച് പു​​റ​​ത്തേ​​ക്കു വ​​ലി​​ച്ചെ​​ടു​​ക്കു​​ന്പോ​​ഴു​​ള്ള ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ന്‍റെ മ​​ര​​ണ​​പ്പി​​ട​​ച്ചി​​ലി​​നെ മാ​​ത്ര​​മ​​ല്ല, വ്യ​​ക്തി​​യെ​​ന്ന നി​​ല​​യി​​ലു​​ള്ള അ​​വ​​കാ​​ശ​​ങ്ങ​​ളെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ന്ന​​താ​​ണ് പു​​തി​​യ നി​​യ​​മം. കാ​​ര​​ണ​​വും ന്യാ​​യ​​വും പ​​ല​​തു​​ണ്ടാ​​കാം. പ​​ക്ഷേ, അ​​തു​​കൊ​​ണ്ടൊ​​ന്നും ഗ​​ർ​​ഭഛി​​ദ്രം കൊ​​ല​​പാ​​ത​​ക​​മ​​ല്ലാ​​താ​​കി​​ല്ല. സ്വ​​യ​​ര​​ക്ഷ​​യ്ക്കു​​വേ​​ണ്ടി​​യു​​ള്ള കൊ​​ല​​പാ​​ത​​ക​​ത്തെ ശി​​ക്ഷ​​യി​​ൽ​​നി​​ന്നൊ​​ഴി​​വാ​​ക്കു​​മെ​​ങ്കി​​ലും ഒ​​രു നീ​​തി​​പീ​​ഠ​​വും അ​​തു കൊ​​ല​​പാ​​ത​​ക​​മ​​ല്ലെ​​ന്നു വി​​ധി​​ക്കി​​ല്ല​​ല്ലോ.

ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു ഗ​​ർ​​ഭാ​​വ​​സ്ഥ​​യു​​ടെ ഏ​​തു ഘ​​ട്ട​​ത്തി​​ലും ഒ​​രു സ്വാ​​ഭാ​​വി​​ക വ്യ​​ക്തി​​യാ​​ണെ​​ന്ന നി​​യ​​മ​​മാ​​ണ് പ്യൂ​​ർ​​ട്ടൊ റി​​ക്കോ​​യി​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യ​​ത്. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 22നാ​​ണ് ഗ​​വ​​ർ​​ണ​​ർ ജെ​​ന്നി​​ഫ​​ർ ഗൊ​​ൺ​​സാ​​ല​​സ് ബി​​ല്ലി​​ൽ ഒ​​പ്പു​​വ​​ച്ച​​ത്. സാ​​ധാ​​ര​​ണ വ്യ​​ക്തി​​ക്കു ല​​ഭി​​ക്കേ​​ണ്ട എ​​ല്ലാ അ​​വ​​കാ​​ശ​​ങ്ങ​​ളും ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​നും ബാ​​ധ​​ക​​മാ​​ണെ​​ന്ന് നി​​യ​​മം അ​​ടി​​വ​​ര​​യി​​ടു​​ന്നു.

ഗ​​ർ​​ഭി​​ണി​​യാ​​യ ഒ​​രു സ്ത്രീ​​ക്കെ​​തി​​രേ ഏ​​തെ​​ങ്കി​​ലും വി​​ധ​​ത്തി​​ലു​​ള്ള ആ​​ക്ര​​മ​​ണ​​മോ ബ​​ല​​പ്ര​​യോ​​ഗ​​മോ ന​​ട​​ക്കു​​ക​​യും ഇ​​തു​​മൂ​​ലം ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു മ​​രി​​ക്കാ​​നി​​ട​​യാ​​കു​​ക​​യും ചെ​​യ്താ​​ൽ അ​​തു കൊ​​ല​​പാ​​ത​​ക​​മാ​​യി ക​​ണ​​ക്കാ​​ക്കും. പു​​തി​​യ ലോ​​ക​​ക്ര​​മ​​ത്തി​​ന് അം​​ഗീ​​ക​​രി​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ള്ള നി​​യ​​മ​​മാ​​ണി​​തെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. ഗ​​ർ​​ഭി​​ണി​​യു​​ടെ മാ​​ന​​സി​​ക​​വും ശാ​​രീ​​രി​​ക​​വു​​മാ​​യ അ​​നാ​​രോ​​ഗ്യം, ഗ​​ർ​​ഭ​​ധാ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ബ​​ലാ​​ത്സം​​ഗം, പീ​​ഡി​​പ്പി​​ച്ച​​യാ​​ളു​​ടെ സ്മ​​ര​​ണ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ ഗൗ​​ര​​വ​​മു​​ള്ള​​താ​​ണ്. അ​​ത്ത​​രം കേ​​സു​​ക​​ളി​​ൽ നി​​യ​​മം ഗ​​ർ​​ഭഛി​​ദ്ര​​ത്തി​​ന് അ​​നു​​വ​​ദി​​ക്കു​​ന്നു​​മു​​ണ്ട്. പ​​ക്ഷേ, അ​​വ മാ​​ത്ര​​മാ​​യി​​രു​​ന്നു കാ​​ര​​ണ​​മെ​​ങ്കി​​ൽ ലോ​​ക​​ത്ത് ദി​​വ​​സം രണ്ടു ലക്ഷം ഗ​​ർ​​ഭഛി​​ദ്ര​​ങ്ങ​​ൾ ന​​ട​​ക്കി​​ല്ലാ​​യി​​രു​​ന്നു. ‘എ​​ന്‍റെ ശ​​രീ​​രം, എ​​ന്‍റെ അ​​വ​​കാ​​ശം’ എ​​ന്ന​​ത്, ലോ​​ക​​ത്തെ ഏ​​റ്റ​​വും നി​​സ​​ഹാ​​യ-​​ദു​​ർ​​ബ​​ല വ്യ​​ക്തി​​യെ കൊ​​ല്ലാ​​നു​​ള്ള ഗ​​ർ​​ഭ​​പാ​​ത്ര പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ പാ​​സ്‌​​വേ​​ഡാ​​യി മാ​​റി​​യെ​​ങ്കി​​ൽ അ​​തു ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട​​ണം.

ഗ​​ർ​​ഭഛി​​ദ്ര​​ത്തെ പാ​​ടേ നി​​രോ​​ധി​​ക്കു​​ന്ന നി​​യ​​മ​​മ​​ല്ല, പ്യൂ​​ർ​​ട്ടൊ റി​​ക്കോ ന​​ട​​പ്പാ​​ക്കി​​യ​​ത്. അ​​തി​​ൽ അ​​മ്മ​​യു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ മാ​​നി​​ച്ചു​​കൊ​​ണ്ട് ഗ​​ർ​​ഭഛി​​ദ്രം അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ട്. പ​​ക്ഷേ, അ​​ത് ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ന്‍റെ അ​​സ്തിത്വ​​ത്തെ ത​​ള്ളി​​യോ വ്യ​​ക്തി​​യെ​​ന്ന നി​​ല​​യി​​ലു​​ള്ള അ​​വ​​കാ​​ശ​​ങ്ങ​​ളെ റ​​ദ്ദാ​​ക്കി​​യോ അ​​ല്ല. ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു മാം​​സ-​​ര​​ക്ത ഉ​​ള്ള​​ട​​ക്കം മാ​​ത്ര​​മു​​ള്ള വെ​​റു​​മൊ​​രു ക​​ഷ​​ണ​​മാ​​ണെ​​ന്ന നി​​ല​​യി​​ലു​​ള്ള ച​​ർ​​ച്ച​​ക​​ളെ പ്യൂ​​ർ​​ട്ടോ റി​​ക്കോ​​യി​​ലെ നി​​യ​​മം ഇ​​നി അ​​നു​​വ​​ദി​​ക്കി​​ല്ല.

20 ആ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ന് വേ​​ദ​​ന അ​​നു​​ഭ​​വി​​ക്കാ​​ൻ ക​​ഴി​​വു​​ണ്ടെ​​ന്ന ശാ​​സ്ത്ര​​നി​​രീ​​ക്ഷ​​ണ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് മി​​ക്ക രാ​​ജ്യ​​ങ്ങ​​ളും അ​​തി​​നു ശേ​​ഷ​​മു​​ള്ള ഗ​​ർ​​ഭഛി​​ദ്രം അ​​നു​​വ​​ദി​​ക്കാ​​ത്ത​​ത്. അ​​മേ​​രി​​ക്ക​​യി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച നി​​യ​​മം Pain Capable Unborn Child Protection Act എ​​ന്നാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ 2021ലെ ​​മെ​​ഡി​​ക്ക​​ൽ ടെ​​ർ​​മി​​നേ​​ഷ​​ൻ ഓ​​ഫ് പ്ര​​ഗ്ന​​ൻ​​സി (ഭേ​​ദ​​ഗ​​തി) നി​​യ​​മം അ​​നു​​സ​​രി​​ച്ച് ചി​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ 20 ആ​​ഴ്ച​​യ്ക്കു പ​​ക​​രം 24 ആ​​ഴ്ച​​യി​​ൽ ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കാ​​ൻ വ​​രെ കോ​​ട​​തി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

പ​​ക്ഷേ, 20 ആ​​ഴ്ച​​യ്ക്കു ശേ​​ഷം വേ​​ദ​​ന​​യെ​​ന്ന​​തും തി​​രു​​ത്ത​​പ്പെ​​ട്ടു. 2020ൽ ​​ജേ​​ണ​​ൽ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ത്തി​​ക്സി​​ൽ ഗ​​വേ​​ഷ​​ക​​രാ​​യ ഡോ. ​​സ്റ്റ്യു​​വ​​ർ​​ട്ട് ഡെ​​ർ​​ബി​​ഷെ​​യ​​ർ, ഡോ. ​​ജോ​​ൺ ബോ​​ക്മാ​​ൻ എ​​ന്നി​​വ​​രെ​​ഴു​​തി​​യ ലേ​​ഖ​​ന​​ത്തി​​ൽ ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു 12 ആ​​ഴ്ച വ​​ള​​ർ​​ച്ച​​യെ​​ത്തു​​ന്പോ​​ൾ​ത​​ന്നെ വേ​​ദ​​ന തി​​രി​​ച്ച​​റി​​യു​​ന്നു​​ണ്ടെ​​ന്നു നി​​രീ​​ക്ഷി​​ച്ചു. ഇ​​ത് ഗ​​ർ​​ഭഛി​​ദ്ര ച​​ർ​​ച്ച​​ക​​ളെ കൂ​​ടു​​ത​​ൽ ഗൗ​​ര​​വ​​മു​​ള്ള​​താ​​ക്കി.

അ​​മ്മ​​യ്ക്കു മു​​ൻ​​ഗ​​ണ​​ന കൊ​​ടു​​ക്കു​​ന്ന​​തി​​നെ ആ​​രും എ​​തി​​ർ​​ക്കു​​ന്നി​​ല്ല. പ​​ക്ഷേ, കു​​ഞ്ഞി​​നു പ​​രി​​ഗ​​ണ​​ന​​യേ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന നി​​ല​​പാ​​ട് എ​​തി​​ർ​​ക്ക​​പ്പെ​​ട​​ണം. സ​​ന്തോ​​ഷ, സ​​ന്താ​​പ, വേ​​ദ​​ന​​ക​​ളെ തി​​രി​​ച്ച​​റി​​യാ​ൻ ശേ​​ഷി​​യു​​ള്ള ലോ​​ക​​ത്തെ ഏ​​റ്റ​​വും നി​​സ​​ഹാ​​യ​​നും ദു​​ർ​​ബ​​ല​​നു​​മാ​​യ വ്യ​​ക്തി​​യെ, സു​​ഖ​​ജീ​​വി​​ത​​ത്തെ​​യും സ്വാ​​ർ​​ഥ​​ത​​യെ​​യും മാ​​ത്രം അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ന്ന സം​​സ്കാ​​രം പു​​തി​​യ​​താ​​കാം പ​​ക്ഷേ, ഹിം​​സ​​യാ​​ണ്.

ഫി​​സി​​ക്സും കെ​​മി​​സ്ട്രി​​യും ബ​​യോ​​ള​​ജി​​യും ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു മ​​നു​​ഷ്യ​​ജീ​​വ​​ൻ ത​​ന്നെ​​യാ​​ണെ​​ന്നു പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ അ​​തി​​നെ ന​​ശി​​പ്പി​​ക്കു​​ന്ന​​ത് കൊ​​ല​​പാ​​ത​​കമ​​ല്ലാ​​താ​​കു​​ന്ന​​ത് എ​​ങ്ങ​​നെ​​യാ​​ണെ​​ന്ന് ഗ​​ർ​​ഭഛി​​ദ്ര​​വാ​​ദി​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ക്കേ​​ണ്ടി​​വ​​രും. ‘എ​​ന്‍റെ ശ​​രീ​​രം, എ​​ന്‍റെ അ​​വ​​കാ​​ശം’ എ​​ന്ന​​ത് മ​​റു​​പ​​ടി​​യ​​ല്ല, മ​​റ്റൊ​​രു ശ​​രീ​​രം ന​​ശി​​പ്പി​​ക്കാ​​നു​​ള്ള ഗ​​ർ​​ഭഛി​​ദ്ര​​വാ​​ദി​​ക​​ളു​​ടെ ന്യാ​​യീ​​ക​​ര​​ണ​​ത്തി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ മു​​ദ്രാ​​വാ​​ക്യ​​മാ​​ണ്; ഏ​​റ്റു​​വി​​ളി​​ക്കാ​​ൻ എ​​ല്ലാ​​വ​​ർ​​ക്കും ബാ​​ധ്യ​​ത​​യി​​ല്ലാ​​ത്ത ഒ​​ന്ന്. നി​​ങ്ങ​​ളി​​തു വാ​​യി​​ക്കാ​​നോ കേ​​ൾ​​ക്കാ​​നോ തു​​ട​​ങ്ങി​​യി​​ട്ട് അ​​ഞ്ചു മി​​നി​​റ്റാ​​യെ​​ങ്കി​​ൽ 690 ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​ക്ക​​ൾ ഇ​​തി​​നോ​​ട​​കം കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു താ​​രാ​​ട്ടു​​പാ​​ട്ടി​​ന്‍റെ സ​​മ​​യം! പ​​ക്ഷേ, അ​​വ​​ർ​​ക്കാ​​യി ഒ​​രു ച​​ര​​മ​​ഗീ​​തം പോ​​ലു​​മി​​ല്ല!

Related posts

Leave a Comment