വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി​യ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​നു​മു​ന്നി​ൽ റീ​ത്ത്; ആ​ശ​യ സം​ഘ​ർ​ഷം ജീ​വി​ത​ശൈ​ലി; റീ​ത്ത് വ​ച്ച​ത് ഭീ​രു​ക്ക​ളു​ടെ ന​ട​പ​ടി​യാ​ണെ​ന്ന് അ​നി​ൽ​കു​മാ​ർ

ക​ണ്ണ​പു​രം: എ​ഴു​ത്തു​കാ​ര​നും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ് സ​ര്‍​വീ​സ​സ് മു​ന്‍ ഡീ​നു​മാ​യ വി.​എ​സ്. അ​നി​ല്‍​കു​മാ​റി​ന്‍റെ ക​ണ്ണ​പു​ര​ത്തെ വീ​ടി​നുമു​ന്നി​ല്‍ അ​ജ്ഞാ​ത​ര്‍ റീ​ത്ത് വ​ച്ചു. അ​ന്ത​രി​ച്ച പ്ര​ഫ​സ​ർ എം.​എ​ന്‍. വി​ജ​യ​ന്‍റെ മ​ക​നാ​ണ് അ​നി​ൽ കു​മാ​ർ.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ മ​ക​നെ ഫു​ട്‌​ബോ​ള്‍ കോ​ച്ചിം​ഗി​ന് വി​ടാ​ൻ വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ഗേ​റ്റി​നുസ​മീ​പം റീ​ത്ത് വ​ച്ചി​രി​ക്കു​ന്ന​ത് അ​നി​ല്‍ കു​മാ​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ അ​ദ്ദേ​ഹം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​രി​ലെ സി​പി​എം വി​മ​ത​ന്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ര​ചി​ച്ച “നേ​തൃ​ത്വ​ത്തെ അ​ണി​ക​ള്‍ തി​രു​ത്ത​ണം’ എ​ന്ന പു​സ്ത​കം ഏ​റ്റു​വാ​ങ്ങി​യ​ത് വി.​എ​സ്. അ​നി​ല്‍​കു​മാ​റാ​യി​രു​ന്നു.

ഈ ​പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന​പ്പു​റം സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റും അ​ദ്ദേ​ഹം നി​ര​ന്ത​രം വി​മ​ര്‍​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഭീ​ഷ​ണി​ക​ളെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും ആ​ശ​യ സം​ഘ​ർ​ഷം ജീ​വി​ത​ശൈ​ലി​യാ​ണും റീ​ത്ത് വ​ച്ച​ത് ഭീ​രു​ക്ക​ളു​ടെ ന​ട​പ​ടി​യാ​ണെ​ന്നും അ​നി​ൽ​കു​മാ​ർ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment