അന്വേഷണത്തില്‍ വീഴ്ച വരുത്തി! കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല; ഏരൂര്‍ എസ്‌ഐ ലിസിയെ ചുമതലകളില്‍ നിന്നു മാറ്റി

കൊല്ലം: അഞ്ചൽ ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയ്ക്കെതിരെ നടപടി. ഏരൂർ എസ്ഐ ലിസിയെ ചുമതലകളിൽ നിന്നു മാറ്റി. പകരം എസ്എച്ച്ഓ ആയി ഗോപകുമാറിനെ നിയമിച്ചു.

പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നൽകിയിട്ടും സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന ലിസി നടപടി എടുത്തില്ലെന്നും അവധിയെടുത്ത് പോവുകയായിരുന്നുവെന്നും വീട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ ക്ലാസിൽ പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. പിന്നീട് കുളത്തൂപുഴയിലെ റബർ എസ്റ്റേറ്റിൽനിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസിൽ പോയത്. ഇയാൾ കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിരുന്നു.

Related posts