ദ​ത്തു വി​വാ​ദം; ഷി​ജു​ഖാ​ൻ തെ​റ്റു​കാ​ര​നല്ലെന്നു ആനാവൂർ; സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടേ​യും അ​വ​സാ​ന​വാ​ക്ക് ആ​നാ​വൂ​ര​ല്ലെന്ന് അ​നു​പ​മ


തി​രു​വ​ന​ന്ത​പു​രം: ദ​ത്തു വി​വാ​ദ​ത്തി​ൽ ശി​ശു ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ തെ​റ്റു​കാ​ര​ന​ല്ല എ​ന്ന നി​ല​പാ​ടു​മാ​യി സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. കു​റ്റം തെ​ളി​യും​വ​രെ ഷി​ജു​ഖാ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വി​ല്ലെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​യു​ന്നു.

ദ​ത്തു ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ശി​ശു ക്ഷേ​മ സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കും തെ​റ്റു​പ​റ്റി​യി​ട്ടി​ല്ല. വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്കം അ​റി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​നെ​പ്പ​റ്റി സ​ർ​ക്കാ​ർ പ​റ​യു​ക​യോ കോ​ട​തി​യി​ൽ തെ​ളി​യു​ക​യോ ചെ​യ്യ​ട്ടേ​യെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ആ​നാ​വൂ​ർ നാ​ഗ​പ്പ​നും തെ​റ്റു​കാ​ര​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഷി​ജു​ഖാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​ന്‍റെ അ​മ്മ അ​നു​പ​മ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടേ​യും അ​വ​സാ​ന​വാ​ക്ക് ആ​നാ​വൂ​ര​ല്ല എ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

ഇ​ന്ന​ലെ അ​നു​പ​മ​യ്ക്ക് കു​ഞ്ഞി​നെ തി​രി​കെ കി​ട്ടി​യി​രു​ന്നു. അ​തേ​സ​മ​യം കു​ഞ്ഞി​നെ ത​ന്നി​ൽ നി​ന്നും അ​ക​റ്റി​യ​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രാ​നാ​ണ് അ​നു​പ​മ​യു​ടെ തീ​രു​മാ​നം.

സ​മ​ര​സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും സ​മ​ര​രീ​തി പ്ര​ഖ്യാ​പി​ക്കു​ക. ശി​ശു ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​നും, സി​ഡ​ബ്ല്യൂ​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ന​ന്ദ​ക്കും എ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ആ​വ​ശ്യം.

Related posts

Leave a Comment