ചെ​പ്പാ​റ​യു​ടെ മു​ക​ളി​ൽ ജീപ്പുമായി അ​ഭ്യാ​സ പ്ര​ക​ട​നം; സാഹസിക ഡ്രൈവിംഗ് സോഷ്യൽ മീഡിയയിൽ പോലീസും കണ്ടു; യുവാവിനെ പൊക്കി പോലീസ്


വ​ട​ക്കാ​ഞ്ചേ​രി: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ചെ​പ്പാ​റ​യു​ടെ മു​ക​ളി​ലേ​ക്കു സ​ഞ്ചാ​രി​ക​ൾ​ക്കു ക​യ​റു​ന്ന​തി​നു കൈ​വ​രി​ക​ൾ പി​ടി​പ്പി​ച്ച ന​ട​പ്പാ​ത​യി​ലൂ​ടെ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക​വി​ധം അ​നു​മ​തി​യി​ല്ലാ​തെ ജീ​പ്പ് ഓ​ടി​ച്ചു ക​യ​റ്റി സാ​ഹ​സി​ക ഡ്രൈ​വിം​ഗ് ന​ട​ത്തി​യ ഒ​ന്നാം ​ക​ല്ല് കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി നാ​ലു​പു​ര​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദി (20) നെ ​വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ലൈ​സെ മു​ഹ​മ്മ​ദ് റാ​ഷി​ദി​ന്‍റെ പേ​രി​ലു​ള്ള KL48Q3300 ന​ന്പ​ർ താ​ർ ജീ​പ്പാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ന​ട​ന്നു​ക​യ​റു​ന്ന കൈ​വ​രി​ക​ൾ പി​ടി​പ്പി​ച്ച ന​ട​പ്പാ​ത​യി​ലൂ​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ സാ​ഹ​സി​ക ഡ്രൈ​വിം​ഗ് ന​ട​ത്തി​യ​ത്.

ഇൗ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​തു വ​ട​ക്കാ​ഞ്ചേ​രി സി​ഐ കെ. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി എ​സ്ഐ കെ.​ജെ. പ്ര​വീ​ണ്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു.

തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related posts

Leave a Comment