‘എ​ന്‍റെ ക​ഴി​വു​ക​ൾ പാ​ഴാ​യി പോ​കു​മോ? ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തി​ൽ നി​ന്നും വ​ലു​തെ​ന്തൊ​ക്കെ​യോ ചെ​യ്യാ​നാ​ണ് ഞാ​ൻ ജ​നി​ച്ച​ത്’: അ​പ​ർ​ണ തോ​മ​സ്

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും അ​വ​താ​ര​ക​യു​മാ​യ അ​പ​ർ​ണ തോ​മ​സ് ഇ​തു​വ​രെ ത​ന്നെ​ക്കു​റി​ച്ചും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വു​ക​ളെ​കു​റി​ച്ചും മ​ന​സി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത് ച​ർ​ച്ച​യാ​കു​ന്നു. ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തി​ൽ നി​ന്നും വ​ലു​തെ​ന്തൊ​ക്കെ​യോ ചെ​യ്യാ​നാ​ണ് താ​ൻ ജ​നി​ച്ച​തെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും എ​ന്‍റെ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ വെ​റു​തെ പാ​ഴാ​യി​പ്പോ​കു​മോ എ​ന്ന ഭ​യ​മു​ണ്ടെ​ന്നും അ​പ​ർ​ണ പ​റ​യു​ന്നു.

”ഞാ​ൻ നാ​ല് വ​ർ​ഷ​ത്തോ​ളം ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ആ​കാ​ശ​ത്ത് ചി​ല​വ​ഴി​ച്ച​ത് യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ​യാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ, വി​മാ​നം ചെ​റു​താ​യൊ​ന്നു കു​ലു​ങ്ങി​യാ​ൽ പോ​ലും ഞാ​ൻ എ​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചോ​ർ​ത്ത് പേ​ടി​ക്കും.

അ​തി​രാ​വി​ലെ ഉ​റ​ക്ക​മു​ണ​രു​ന്ന​തു ശീ​ലി​ക്കാ​ൻ ഞാ​ൻ വ​ർ​ഷ​ങ്ങ​ളോ​ളം ശ്ര​മി​ച്ചു. പ​ക്ഷേ രാ​വി​ലെ എ​ട്ടു മ​ണി​ക്കു മു​ന്പ് ഉ​ണ​ർ​ന്നാ​ൽ എ​ന്‍റെ അ​ന്ന​ത്തെ ദി​വ​സ​ത്തി​ന്‍റെ മൂ​ഡ് ത​ന്നെ പോ​കും. എ​നി​ക്ക് ഇ​ക്ക​ണോ​മി​ക്‌​സി​ൽ ര​ണ്ട് ബി​രു​ദ​ങ്ങ​ളു​ണ്ട്, പ​ക്ഷേ ഞാ​ന​ത് ഇ​ന്നേ​വ​രെ ഒ​ന്നി​നും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. എ​വി​ടെ​യും അ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. സ​ത്യം പ​റ​ഞ്ഞാ​ൽ, ആ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​തു​വ​രെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പോ​യി വാ​ങ്ങി​ച്ചി​ട്ടു​പോ​ലു​മി​ല്ല. അ​തി​പ്പോ​ൾ ഒ​രു പ​തി​റ്റാ​ണ്ടാ​യി.

ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് എ​നി​ക്കൊ​രു തെ​റാ​പ്പി പോ​ലെ​യാ​ണ്. വാ​ങ്ങി​യ ഡ്ര​സു​ക​ളൊ​ന്നും എ​നി​ക്ക് പാ​ക​മാ​കാ​തെ ആ ​പാ​ക്കേ​ജ് മൊ​ത്ത​മാ​യി തി​രി​കെ അ​യ​ക്കേ​ണ്ടി വ​ന്നാ​ൽ​പ്പോ​ലും, ക​ട​ക​ളി​ൽ നേ​രി​ട്ട് പോ​കാ​തെ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന ആ ​പ്ര​ക്രി​യ ത​ന്നെ​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ എ​നി​ക്ക് മാ​ന​സി​ക സ​ന്തോ​ഷം ത​രു​ന്ന​ത്.

എ​നി​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നാ​റു​ണ്ട്, എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ഞാ​ൻ അ​സാ​മാ​ന്യ പ്ര​തി​ഭ​യാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ എ​നി​ക്ക​റി​യി​ല്ല. പ​ക്ഷേ, അ​തെ​ന്നെ ഒ​രി​ക്ക​ലും അ​ല​ട്ടി​യി​ട്ടി​ല്ല, കാ​ര​ണം അ​ത്ര​യ​ധി​കം ക​ഴി​വു​ള്ള ആ​ളു​ക​ളാ​ണ് എ​നി​ക്ക് ചു​റ്റു​മു​ള്ള​തെ​ന്ന് എ​നി​ക്ക​റി​യാം. ഈ ​പ്രാ​യ​ത്തി​നു​ള്ളി​ൽ ഞാ​ൻ എ​ന്‍റെ ജീ​വി​ത​ത്തി​ലെ പ​ല​തും പൂ​ർ​ണ​മാ​യി മാ​റ്റി​മ​റി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ തു​ട​ങ്ങി ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റാ​യി, ഒ​ടു​വി​ൽ ഞാ​ൻ ആ​സ്വ​ദി​ച്ചു ചെ​യ്യു​ന്ന ഒ​ന്നി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തി- ക​ണ്ട​ന്‍റ് ക്രി​യേ​ഷ​ൻ. ഇ​പ്പോ​ൾ ഞാ​ൻ ഇ​തൊ​രു മു​ഴു​വ​ൻ സ​മ​യ ജോ​ലി​യാ​ക്കി മാ​റ്റു​ക​യും അ​തി​ലൂ​ടെ ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ങ്കി​ലും ഞാ​ൻ അ​റി​യു​ന്ന പ​കു​തി​യി​ല​ധി​കം ആ​ളു​ക​ളും ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത് ഇ​തൊ​രു ജോ​ലി​യ​ല്ല എ​ന്നാ​ണ്.

എ​പ്പോ​ഴും ഇ​തി​ലും വ​ലു​തെ​ന്തോ ചെ​യ്യാ​നാ​ണ് ഞാ​ൻ ജ​നി​ച്ച​തെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. എ​ന്‍റെ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ വെ​റു​തെ പാ​ഴാ​യി​പ്പോ​കു​മോ എ​ന്ന​താ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭ​യ​വും. പ്രാ​യം കൂ​ടും​തോ​റും ആ ​പേ​ടി​യും വ​ലു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എ​ങ്കി​ലും, ഞാ​ൻ ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന ഈ ​ജീ​വി​ത​ത്തെ ഞാ​ൻ സ്നേ​ഹി​ക്കു​ന്നു. വ​ള​ർ​ച്ച എ​ന്ന​ത് എ​ല്ലാ​യ്പ്പോ​ഴും നേ​ർ​രേ​ഖ​യി​ലു​ള്ള ഒ​ന്ന​ല്ല, ഉ​ള്ള​തി​ൽ ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കു​ക”, അ​പ​ർ​ണ തോ​മ​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Related posts

Leave a Comment