ഡിജിറ്റല്‍ ഇന്ത്യ: തരംഗമാകാന്‍ മോദിയുടെ പുതിയ ആധാര്‍ പേവ്‌മെന്റ് ആപ്പ്!

yry5r5e,ഡിജിറ്റല്‍ പണമിടപാടുകളുകളുടെ നിരൂപകര്‍ക്കുള്ള ഒരു മറുപടിയായാണ് ആധാര്‍ പേയ്‌മെന്റ് ആപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പണരഹിത ഇടപാടുകള്‍ക്ക്  അത്യന്താപേഷിതം എന്ന് കരുതിയിരുന്ന പ്ലാസ്റ്റിക് കാര്‍ഡുകളും പോയിന്റ് ഓഫ് സെയില്‍ മെഷീനുകളും ഒഴിവാക്കുക എന്നതും പുതിയ ആപ്പിന്റെ ലക്ഷ്യമാണ്.

കാര്‍ഡുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ മാസ്റ്റര്‍ കാര്‍ഡ് ,വിസ തുടങ്ങിയ കാര്‍ഡ് കമ്പനികള്‍ക്കായി  ചെലവാകുന്ന കമ്മീഷനും അധിക ചാര്‍ജും ഒഴിവാക്കാനാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിസംബര്‍ 25നാണ് ആപ്പ്് പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ് വേര്‍ഷനിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണാണ് പുതിയ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ആവശ്യം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കച്ചവടക്കാര്‍ക്ക് ആപ്പ് ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങള്‍ നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മൊബൈലും ഫിംഗര്‍പ്രിന്റര്‍ റീഡറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കണം. പിന്നീട് ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

ആധാര്‍ കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നായി കണക്കാക്കാം. ഐഡിഎഫ്‌സി ബാങ്കും യുണിക്ക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യയും നാഷമല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷനും ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചത്. ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് കച്ചവടക്കാര്‍ക്ക് പണം നല്‍കാം. ഇത്തരത്തില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകാം.

Related posts