‘ഇടഞ്ഞ കൊമ്പനെ മെരുക്കാൻ ‘ബെൻസ്’ വരും..! ഗ​വ​ർ​ണ​ർ​ക്ക് 85 ല​ക്ഷ​ത്തി​ന്‍റെ കാ​റി​നു സ​ർ​ക്കാ​ർ അ​നു​മ​തി; കാർ മാറി വാങ്ങുന്നതിന്‍റെ കാരണം ഇതാണ്…

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നു സ​​​ഞ്ച​​​രി​​​ക്കാ​​​ൻ 85 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബെ​​​ൻ​​​സ് കാ​​​ർ വാ​​​ങ്ങാ​​​ൻ സ​​​ർ​​​ക്കാ​​​ർ, രാ​​​ജ്ഭ​​​വ​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി തു​​​ക കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​ർ വാ​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ രാ​​​ജ്ഭ​​​വ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​ത്ത​​​ന്നെ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പു​​​തി​​​യ ബെ​​​ൻ​​​സ് കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കാം. എം.​​​ഒ.​​​എ​​​ച്ച്. ഫാ​​​റൂ​​​ഖ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്തു വാ​​​ങ്ങി​​​യ പ​​​ഴ​​​യ ബെ​​​ൻ​​​സ് കാ​​​റാ​​​ണ് ഇ​​​പ്പോ​​​ഴും ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ഒ​​​രു ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടി​​​യാ​​​ൽ വി​​​വി​​​ഐ​​​പി​​​ക​​​ൾ സു​​​ര​​​ക്ഷാ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ വാ​​​ഹ​​​നം മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് പു​​​തി​​​യ കാ​​​ർ വാ​​​ങ്ങ​​​ണ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷം മു​​​ൻ​​​പ് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​പ്പോ​​​ഴാ​​ണു പു​​​തി​​​യ കാ​​​റി​​​നു വേ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ഴു​​​തി​​​യ​​​ത്.

ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ബെ​​​ൻ​​​സ് കാ​​​ർ ഇ​​​തി​​​ന​​​കം 1.5 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടി. ദൂ​​​ര​​യാ​​​ത്ര​​​യ്ക്കു വി​​​ശ്വ​​​സി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ബെ​​​ൻ​​​സി​​​നു പ​​​ക​​​രം ഇ​​​ന്നോ​​​വ​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ യാ​​​ത്ര.

അ​​​തി​​​നി​​​ടെ, ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

Related posts

Leave a Comment