മേ​യ​ർ-ഡ്രൈ​വ​ർ ത​ർ​ക്കം; ബ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ആ​​​​ർ​​​​ടി​​​​ഒ​​​​യ്ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു; ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ഓ​ഫീ​സ​ർ​ക്കു സ്ഥ​ലംമാ​റ്റം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​ർ ആ​​​​ര്യാ രാ​​​​ജേ​​​​ന്ദ്ര​​​​നും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഡ്രൈ​​​​വ​​​​ർ യ​​​​ദു​​​​വും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട ബ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ആ​​​​ർ​​​​ടി​​​​ഒ​​​​യ്ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​തി​​​​രേ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി.

ബ​​​​സ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സ​​​​റെ സ്ഥ​​​​ലം മാ​​​​റ്റി. എ​​​​ടി​​​​ഒ മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​റി​​​​നെ​​​​യാ​​​​ണ് ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ലേ​​​​ക്ക് സ്ഥ​​​​ലം മാ​​​​റ്റി​​​​ക്കൊ​​​​ണ്ട് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

വി​​​​വാ​​​​ദ​​​​മാ​​​​യ മേ​​​​യ​​​​ർ-​​​​ഡ്രൈ​​​​വ​​​​ർ ത​​​​ർ​​​​ക്ക​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​നു വേ​​​​ഗ​​​​പ്പൂ​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ടി​​​​ഒ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. മേ​​​​യ​​​​റു​​​​മാ​​​​യു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്കം ന​​​​ട​​​​ന്ന​​​​തി​​​​ന്‍റെ പി​​​​റ്റേ​​​​ന്നു​​​​ത​​​​ന്നെ ബ​​​​സ് വീ​​​​ണ്ടും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ടി​​​​ഒ​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന.

സ്പീ​​​​ഡ് ഗ​​​​വ​​​​ർ​​​​ണ​​​​ർ കേ​​​​ബി​​​​ൾ മാ​​​​റ്റി​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് ബ​​​​സി​​​​നു വേ​​​​ഗ​​​​പ്പൂ​​​​ട്ട് ഇ​​​​ല്ലെ​​​​ന്നു കാ​​​​ണി​​​​ച്ച് ആ​​​​ർ​​​​ടി​​​​ഒ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ആ​​​​ർ​​​​ടി​​​​ഒ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പി​​​​നു വ​​​​ലി​​​​യ നാ​​​​ണ​​​​ക്കേ​​​​ടു​​​​മു​​​​ണ്ടാ​​​​യി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് ബ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ട്ടുകൊ​​​​ടു​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​ത്.

Related posts

Leave a Comment