‘സ്വ​ന്തം മ​ക​ളു​ടെ അ​ര​ക്കെ​ട്ട് പോ​ലും പ്രൊ​ജ​ക്ട് ചെ​യ്തു കാ​ണി​ക്കു​ന്നു’: അ​ർ​ജു​ൻ സ​ർ​ജ​യ്ക്കെ​തി​രേ വി​മ​ർ​ശ​നം

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ര്‍​ജു​ന്‍ സ​ര്‍​ജ​യ്‌​ക്കെ​തി​രേ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​നം. അ​ര്‍​ജു​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ര്‍​ശ​ന​മു​യ​രു​ന്ന​ത്. മ​ക​ള്‍ നാ​യി​ക​യാ​യ ചി​ത്ര​ത്തി​ല്‍ സ്ത്രീ​ശ​രീ​ര​ത്തെ പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കു​ന്ന രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ര്‍​ജു​ന്‍ സം​വി​ധാ​നം ചെ​യ്ത് മ​ക​ള്‍ ഐ​ശ്വ​ര്യ നാ​യി​ക​യാ​യി എ​ത്തി​യ സി​നി​മ​യാ​ണ് സീ​താ​പ​യ​നം. ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ല്‍ നാ​യി​ക​യു​ടെ അ​ര​ക്കെ​ട്ടി​ന്‍റെ ക്ലോ​സ് അ​പ് ഷോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് വി​മ​ര്‍​ശ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. ഒ​രു സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് ഈ ​രം​ഗം പ​ങ്കു​വ​ച്ച് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. അ​ച്ഛ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ മ​ക​ള്‍​ക്കു​പോ​ലും സ്ത്രീ ​ശ​രീ​ര​ത്തി​ന്‍റെ ഒ​ബ്ജ​ക്ടി​ഫി​ക്കേ​ഷ​നി​ല്‍ നി​ന്ന് ര​ക്ഷ​യി​ല്ലെ​ന്നാ​ണു ക​മ​ന്‍റു​ക​ള്‍.

ആ ​സീ​നി​ല്‍ ഈ ​ഷോ​ട്ടു​ക​ള്‍ ഒ​ട്ടും ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ഉ​ള്‍​പ്പെ​ടു​ത്തി. കാ​ല​ങ്ങ​ളാ​യി സ്ത്രീ​ക​ളെ സി​നി​മ​യി​ല്‍ കാ​ഴ്ച​വ​സ്തു​വാ​ക്കു​ന്നു​ണ്ട്. ഇ​ത് അ​തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം മാ​ത്രം. ഞാ​ന്‍ ഈ ​സി​നി​മ തെ​ലു​ങ്കി​ല്‍ ക​ണ്ടു. തെ​ലു​ങ്കാ​ണെ​ങ്കി​ലും മ​റ്റേ​തെ​ങ്കി​ലും ഭാ​ഷ​യാ​ണെ​ങ്കി​ലും സ്വ​ന്തം അ​ച്ഛ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ല്‍ പോ​ലും ന​ടി​മാ​ര്‍​ക്ക് ഇ​ത്ത​രം ചി​ത്രീ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

2026 ലും ​ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി​വ​രു​ന്നു​ണ്ടെ​ങ്കി​ല്‍ ഒ​രു സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണു പ​റ​യേ​ണ്ട​ത്? ഇ​പ്പോ​ഴും ഇ​ങ്ങ​നെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​മ​ക​ളി​ൽ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചി​ത്രീ​ക​രി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ട് പു​രു​ഷ​ന്മാ​രെ​യും അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ല?- സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ ഇ​ങ്ങ​നെ പോ​കു​ന്നു.

ക​മ​ന്‍റ് ബോ​ക്‌​സി​ൽ നാ​യി​ക​യെ പി​ന്തു​ണ​ച്ചും എ​തി​ർ​ത്തും ഒ​ട്ടേ​റെ​പ്പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ ​സീ​നി​ൽ ഒ​ബ്ജെ​ക്റ്റി​ഫി​ക്കേ​ഷ​ൻ ആ​യി ഒ​ന്നു​മി​ല്ല. ഇ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം തു​റ​ന്നാ​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളും ഇ​തു​ത​ന്നെ​യാ​ണു ചെ​യ്യു​ന്ന​ത്. അ​തി​ന​ർ​ഥം അ​വ​ർ സ്വ​യം ഒ​ബ്ജെ​ക്ടി​ഫൈ ചെ​യ്യു​ന്നു എ​ന്നാ​ണോ?’ എ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റാ​യി കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് അ​ച്ഛ​ൻ- മ​ക​ൾ പ്ര​ശ്‌​നം മാ​ത്ര​മ​ല്ലെ​ന്നാ​ണ് ഇ​ൻ​ഫ്‌​ളു​വ​ൻ​സ​റു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment