ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി കൗ​മാ​ര​ക്കാ​ര​ൻ പി​ടി​യി​ൽ;    അറസ്റ്റിലായ പ്രതി  സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ ക​ഞ്ചാ​വ് ഉപയോഗിച്ചിരുന്നതായി പോലീസ്

ചാ​ല​ക്കു​ടി: ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. നാ​യ​ത്തോ​ട് സ്വദേശിയായ 17കാ​ര​നെ​യാ​ണ് സി​ഐ വി.​ഹ​രി​ദാ​സ്, എ​സ് ഐ ജ​യേ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ​പ​ഠ​ന​ശേ​ഷം ക​ഞ്ചാ​വ് വി​ല്​പ​ന തൊ​ഴി​ലാ​ക്കി മാ​റ്റി​യി​രു​ന്നു. ക​ഞ്ചാ​വി​നു പു​റ​മെ കൂ​ടു​ത​ൽ ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നൈ​ട്രോ​സ​ൻ അ​ട​ങ്ങി​യ ല​ഹ​രി ഗു​ളി​ക​ക​ളും (വ​ട്ടു​ഗു​ളിക) ഇ​യാ​ൾ വി​റ്റി​രു​ന്നു. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ ക​ഞ്ചാ​വ് ഉ​പ​യോ​ഗം തു​ട​ങ്ങി​.

അ​ങ്ക​മാ​ലി, പെ​രു​ന്പാ​വൂ​ർ, നെ​ടു​ന്പാ​ശേ​രി മേ​ഖ​ല​ക​ളി​ൽ യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ “മ​ച്ചാ​ൻ’ എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളെ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഗ​വ. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് കൈ​മാ​റാ​ൻ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​നെക​ണ്ട് ബൈ ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്താ​ണു വി​ല്പ​ന​യ് ക്കാ​യി ന​ട​ന്നി​രു​ന്ന​ത്. ഫോ​ണി​ൽ അ​റി​യി​ച്ചാ​ൽ എ​വി​ടെ​യും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. മി​ന്ന​ൽ വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ക്കു​ന്ന ഇ​യാ​ളെ പിന്തുടർന്നുപി​ടി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി​യി​ൽ കു​റ​ച്ചു​നാ​ളു​ക​ളാ​യി ക​ഞ്ചാ​വ് വേ​ട്ട ശ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രെ​യും വ​ലി​ക്കു​ന്ന​ നി​ര​വ​ധി പേ​രെയും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ​ല​രും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. പോ​ലീ​സി​നെ ഭ​യ​ന്ന് ഇ​വി​ടെ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സം​ഘ​ങ്ങ​ൾ വി​ല്പ​ന നി​റു​ത്തി​യി​രു​ന്നു. ഇ​തി​നെത്തുട​ർ​ന്നാ​ണ് 17 കാ​ര​ൻ ചാ​ല​ക്കു​ടി​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

കു​റ​ച്ചു​ദി​വ​സംമു​ന്പ് ഇ​യാ​ളെ പോ​ലീ​സ് വ​ള​ഞ്ഞെ​ങ്കി​ലും കൈ ​വ​ശം ക​ഞ്ചാ​വ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.എ​എ​സ്ഐ ഷാ​ജു എ​ട​ത്താ​ട​ൻ, സി​പി​ഒ എ.​യു.​ റെ​ജി, രാ​ജേ​ഷ് ച​ന്ദ്ര​ൻ, മ​നോ​ജ് മു​ണ്ട​ക്ക​ൽ, കെ.​പി.​ പ്ര​വീ​ണ്‍, ഹോം​ഗാ​ർ​ഡ് ജോ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts