വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി പീ​ഡ​നം: അമ്മയുടെ പരാതിയിൽ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

വ​ല​പ്പാ​ട്: ​പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന​ട​ത്ത് ചേ​ന്ന​ങ്ങാ​ട്ട് വീ​ട്ടി​ൽ ഗ​ണേ​ശ​നെ​യാ​ണ് (56) വ​ല​പ്പാ​ട് എ​സ്എ​ച്ച്ഒ ടി.​കെ. ഷൈ​ജു, എ​സ്ഐ ഇ.​ആ​ർ. ബൈ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​രം​മു​റി​ച്ച് വി​ൽ​ക്കു​ന്ന ഇ​യാ​ൾ വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ല​പ്പാ​ട് പോ​ലീ​സി​ൽ അ​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts