സം​സ്ഥാ​ന​ത്തു​ട​നീ​ളം ബ​സി​ൽ മോ​ഷ​ണം; ഒ​ടു​വി​ൽ മൂവർ സുന്ദരികൾ പോലീസ്  പി​ടി​യി​ൽ


ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ 3 പേ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി പ​ഴ​യ കു​റ്റാ​ലം സ്വ​ദേ​ശി​നി​ക​ളാ​യ ബി​ന്ദു (46) സി​ന്ധു (40) ഗം​ഗാ​ദേ​വി (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ കൊ​ല്ല​ത്തു നി​ന്നും ചാ​ത്ത​ന്നൂ​രി​ലേ​യ്ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മ​ന​പൂ​ർ​വ്വം ബ​ഹ​ള​മു​ണ്ടാ​ക്കി മോ​ഷ​ണ​ത്തി​ന് ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ല​ത്തു നി​ന്നാ​ണ് യു​വ​തി​ക​ൾ ബ​സി​ൽ ക​യ​റി​യ​ത്.​ഇ​തേ ബ​സി​ൽ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ അ​ശ്വ​തി​യു​മു​ണ്ടാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ലെ യു​വ​തി​ക​ളു​ടെ പെ​രു​മാ​റ്റം അ​ശ്വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.

ചാ​ത്ത​ന്നൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ സം​ഘം ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ആ ​ത​ക്ക​ത്തി​ന് മോ​ഷ​ണ​ത്തി​ന് ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഒ​രു യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്നും പേ​ഴ്സ് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ശ്വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ ഒ​രു മാ​സ​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം മോ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നെ​ന്ന് തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍റു ചെ​യ്തു. ഇ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.​സം​ഘ​ത്തി​ന്‍റെ പേ​രി​ൽ പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ലും ഒ​രു മോ​ഷ​ണ​കേ​സു​ണ്ട്.

Related posts

Leave a Comment