മ​ക​ളെ കാ​ഴ്ച വ​യ്ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മയ്ക്ക് നിരന്ത ശല്യം; പരാതിപ്പെട്ടപ്പോൾ മകളെ അപമാനിക്കാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

ktm-arrest-lകോ​ട്ട​യം: പ​തി​മൂ​ന്നു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​യ​ൽ​വാ​സി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​റ​ത്തോ​ട് സ്വ​ദേ​ശി​യാ​യ മൈ​ക്കാ​ട് പ​ണി​ക്കാ​ര​നാ​യ സാ​ബു (45) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ക​ളെ ത​നി​ക്ക് കാ​ഴ്ച വ​യ്ക്ക​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യോ​ട് നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​ന്ന​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യ​ത്. അ​യ​ൽ​വാ​സി​യു​ടെ നി​ര​ന്ത​ര​മു​ള്ള ശ​ല്യം സ​ഹി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു വീ​ട്ട​മ്മ. അ​മ്മ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് മ​ക​ളെ​ക്കൂ​ടി ശ​ല്യ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts