സഹായിയായി സിസി ടിവി..! ഓട്ടോയിൽ കയറിയ യുവതിയോട് അ​പ​മ​ര്യാ​ദ​യായി  പെരുമാറിയതിനെ തുടർന്ന്  യുവതി ചാടി രക്ഷപ്പെട്ട സംഭവം; ഇരുപത്തിയൊന്നുകാരനായ യുവാവ് അറസ്റ്റിൽ

ചെ​റു​വ​ത്തൂ​ർ: ഓ​ട്ടോ​യി​ൽ ക​യ​റി​യ യു​വ​തി​യോ​ട് അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ​തി​നെ​ത്തുട​ർ​ന്നു യു​വ​തി​ ഓ​ട്ടോ​യി​ൽ നി​ന്നും ചാ​ടി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കൊ​ഴു​മ്മ​ൽ സ്വാ​മി​മു​ക്കി​ലെ അ​ഞ്ചി​ല്ല​ത്ത് എ.​ജി. ഷാ​ന​വാ​സ്(21)​നെ​യാ​ണ് ച​ന്തേ​ര എ​സ്ഐ കെ.​വി. ഉ​മേ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

തോ​ട്ടം ഗേ​റ്റി​ന​ടു​ത്തു നി​ന്നും ഓ​ട്ടോ​യി​ൽ ക​യ​റി​യ വീ​ട്ട​മ്മ​യാ​യ യു​വ​തി​യോ​ട് ഡ്രൈ​വ​ർ അ​പ​മ​ര്യാ​ദ​യോ​ടെ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഒാട്ടോ നി​ർ​ത്താ​ൻ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും വേ​ഗ​ത കൂ​ട്ടി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും യുവതി റോ​ഡ​രി​കി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യുവതി മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ ആ​ഴ്ച​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന​വം​ബ​ർ 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളുടെ അടിസ്ഥാനത്തിൽ പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ർ, കാ​ലി​ക്ക​ട​വ് ഓ​ട്ടോ സ്റ്റാ​ൻഡു​ക​ളി​ലെ ഓ​ട്ടോ​ക​ളും സ്വ​കാ​ര്യ ഓ​ട്ടോ​ക​ളും നി​രീ​ക്ഷി​ച്ച പോ​ലീ​സ് ഒ​ടു​വി​ൽ സ്വ​കാ​ര്യ ഓ​ട്ടോയാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് ആ​ർ​ടി​ഒയി​ൽര​ജി​സ്ട്ര് ചെ​യ്ത പ്രൈ​വ​റ്റ് ബ​ജാ​ജ് ഓ​ട്ടോ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് യു​വാ​വി​നെ വ​ല​യി​ലാ​ക്കി​യ​ത്. ഏ​താ​ണ്ട് 35 ൽ​പ്പരം ഓ​ട്ടോ​ക​ളും 20 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് കേ​സി​ന് തു​മ്പു​ണ്ടാ​ക്കി​യ​ത്. ഷാ​ന​വാ​സി​നെ ഹൊ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts