ചു​വ​പ്പ് ഭീ​ക​ര​ത​യെ​ന്ന ഭ്രാ​ന്ത്..! സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ആ​ർ​എ​സ്എ​സി​നുംപോ​പ്പു​ല​ർ ഫ്ര​ണ്ടി​നും യോ​ജി​പ്പ്: പി.​ജ​യ​രാ​ജ​ൻ

ത​ല​ശേ​രി: സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ പോ​പ്പു​ല​ര്‍​ഫ്ര​ണ്ടി​നും ആ​ര്‍​എ​സ്എ​സി​നും യോ​ജി​പ്പാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ. ഫ​സ​ല്‍​കേ​സി​ല്‍ ആ​ര്‍​എ​സ്എ​സു​കാ​രു​ടെ കു​റ്റ​സ​മ്മ​ത​മൊ​ഴി വ​ന്നി​ട്ടും പോ​പ്പു​ല​ര്‍​ഫ്ര​ണ്ടു​കാ​ര്‍ സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ കാ​ര​ണ​മി​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം ത​ല​ശേ​രി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി രാ​ജ്യ​മാ​കെ സി​പി​എ​മ്മി​നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ബി​ജെ​പി​യു​ടെ​യും ആ​ര്‍​എ​സ്എ​സി​ന്‍റെ​യും വ​ര്‍​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​ലാ​ണ് അ​വ​ർ സി​പി​എ​മ്മി​നെ എ​തി​ർ​ക്കു​ന്ന​ത്.

ചു​വ​പ്പ് ഭീ​ക​ര​ത​യെ​ന്ന ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ച്ച് അ​ണി​ക​ളെ ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​തു​പോ​ലെ മ​ത​ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ച്ച് യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണ് പോ​പ്പു​ല​ര്‍​ഫ്ര​ണ്ടും. ആ​പ​ത്ക​ര​മാ​യ വ​ഴി​യി​ലേ​ക്കാ​ണ് മു​സ്‌​ലിം​ യു​വാ​ക്ക​ളെ ഇ​വ​ര്‍ ന​യി​ക്കു​ന്ന​ത്. നേ​രി​ട്ട് സ്വ​ര്‍​ഗ​ത്തി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ശു​ദ്ധ​യു​ദ്ധ​ത്തി​നാ​യി സി​റി​യ​യി​ലേ​ക്ക് പോ​വു​ന്ന​തെ​ന്നും പി.‍​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts