കയ്പമംഗലം: ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗിന്നസ് മോഡൽ – ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ശ്രീനാരായണപുരം പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ നടന്ന മെഗാ ക്വിസ് മത്സരം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു.
ശ്രീ നാരായണപുരം പഞ്ചായത്ത് പ്രസിഡന്റ്് മിനി ഷാജി, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. കൈലാസൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ്് സുമതി സുന്ദരൻ, മതിലകം ബിപിസി എൻ.സി. പ്രശാന്ത് മാസ്റ്റർ, ഡോ. സനന്ദ് സദാനന്ദൻ, എം.കെ. സൈഫുദ്ദീൻ തുടങ്ങിവ യവർ പ്രസംഗിച്ചു.
അജ്മൽ ചക്കരപ്പാടം, അമൃത, ആതിര, പി.ടി.മുരളീധരൻ, ഇ.എസ്.അമൽ, എൻ.ആർ. രമേഷ് ബാബു, വി.ഡി. ബീന, സരോജിനി, ദീപ ടീച്ചർ എന്നിവർ ക്വിസ് നയിച്ചു. അധ്യാപ കർക്കും രക്ഷിതാക്കൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടായിരുന്നു.
വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ വിതരണം ചെയ്തു. സുമേധ ചെയർമാനും പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. രാജു അധ്യക്ഷത വഹിച്ചു.
കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ്് ബീനാ സുരേന്ദ്രൻ, സുരേഷ് കൊച്ചുവീട്ടിൽ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. ഷിഹാബ്, അക്ഷര കൈരളി കോ-ഓർഡിനേറ്റർ ടി.എസ്. സജീ വൻ, പി.കെ. അജ്മൽ, എംഇഎസ് സെക്രട്ടറി വി.എം. ഷൈൻ, പി.എം. മോഹൻരാജ്, സജീവൻ പള്ളായി, അനിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു
