മലയാളത്തിന്റെ പ്രിയ നടി ലെന തന്റെ ജീവിത്തിലെ നിർണായക സംഭവങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മുപ്പതാം വയസിലാണ് ഞാന്‍ ഡിവോഴ്സ് ആയത്. അതൊരു പ്രാക്ടിക്കല്‍ തീരുമാനം ആയിരുന്നു. 12 വയസില്‍ തുടങ്ങിയ പ്രണയം തീരുന്നത് എന്റെ മുപ്പതാം വയസിലാണ്. മുന്‍ഭര്‍ത്താവുമായി ഞാന്‍ ആറാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. സ്കൂള്‍ റൊമാന്‍സായിരുന്നു. അത് വിവാഹത്തിലെത്തി.
ഞങ്ങള്‍ക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. 23 വയസിലാണ് വിവാഹം ചെയ്തത്. രണ്ടു തലങ്ങളിലേക്കാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങള്‍ രണ്ടു പേരുടെയും താത്പര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ഞങ്ങള്‍ ഏഴര വര്‍ഷം വിവാഹിതരായിരുന്നു. വിവാഹമോചനസമയത്ത് വൈകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രാക്ടിക്കല്‍ തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണ്. ഈയടുത്തും മുന്‍ഭര്‍ത്താവിനെ കണ്ടിരുന്നു എന്ന് ലെന പറഞ്ഞു.
