സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്: മ​രി​യ കൊ​രീ​ന എ​ത്തു​മോ?

ഓ​സ്‌​ലോ: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ഇ​ന്ന് സ​മ്മാ​നി​ക്കാ​നി​രി​ക്കെ ജേ​താ​വാ​യ വെ​ന​സ്വേ​ല പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​രീ​ന മ​ച്ചാ​ഡോ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന മാ​ധ്യ​മ സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​താ​യി നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു.

മ​രി​യ​യു​ടെ മാ​ധ്യ​മ സ​മ്മേ​ള​നം പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​ക്കൂ​റാ​യി​ട്ടും തു​ട​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​താ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ച്ചാ​ഡോ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​റ​ഞ്ഞു.

അ​വ​ർ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഇ​വി​ടേ​ക്കു​ള്ള മാ​ർ​ഗ​മ​ധ്യേ​യാ​ണെ​ന്നും പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​വ​ർ ഓ​സ്‌​ലോ​യി​ൽ എ​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റും സ്ഥി​രം സെ​ക്ര​ട്ട​റി​യു​മാ​യ ക്രി​സ്റ്റീ​ൻ ബെ​ർ​ഗ് ഹാ​ർ​പ്‌​വി​കെ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment