നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ട്ട​യ​ത്ത് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍ വൈ​കാ​തെ പ്ര​ചാ​ര​ണം തു​ട​ങ്ങും; ഇ​രു​പ​തോ​ളം പേ​ർ സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ

കോ​​ട്ട​​യം: യു​​ഡി​​എ​​ഫി​​ലും എ​​ല്‍​ഡി​​എ​​ഫി​​ലും സി​​റ്റിം​​ഗ് എം​​എ​​ല്‍​എ​​മാ​​ര്‍ മ​​ത്സ​​ര​​രം​​ഗ​​ത്ത് തു​​ട​​രും. യു​​ഡി​​എ​​ഫി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പു​​തു​​പ്പ​​ള്ളി​​യി​​ലും മാ​​ണി സി. ​​കാ​​പ്പ​​ന്‍ പാ​​ലാ​​യി​​ലും മോ​​ന്‍​സ് ജോ​​സ​​ഫ് ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും വീ​​ണ്ടും മ​​ത്സ​​രി​​ക്കും. ക​​ഴി​​ഞ്ഞ ത​​വ​​ണ സ്വ​​ത​​ന്ത്ര ചി​​ഹ്ന​​ത്തി​​ല്‍ (ട്രാ​​ക്ട​​ര്‍) മ​​ത്സ​​രി​​ച്ച മാ​​ണി സി. ​​കാ​​പ്പ​​ൻ ഇ​​ത്ത​​വ​​ണ കേ​​ര​​ള ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ര്‍​ട്ടി​​ക്ക് അ​​നു​​വ​​ദി​​ച്ച ചി​​ഹ്ന​​ത്തി​​ല്‍ (ടെ​​ലി​​വി​​ഷ​​ന്‍) മ​​ത്സ​​രി​​ക്കും.

2021ല്‍ ​​പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി സി​​പി​​എ​​മ്മി​​ലെ ജെ​​യ്ക് സി. ​​തോ​​മ​​സി​​നെ 9044 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 2023 ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ലെ ചാ​​ണ്ടി ഉ​​മ്മ​​ന്‍ ജെ​​യ്ക് സി. ​​തോ​​മ​​സി​​നെ 37,719 വോ​​ട്ടു​​ക​​ള്‍​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 2021ല്‍ ​​കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന് സി​​പി​​എ​​മ്മി​​ലെ കെ. ​​അ​​നി​​ല്‍​കു​​മാ​​റി​​നെ​​ക്കാ​​ള്‍ 18,743 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ച്ചു. ആ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ക​​ടു​​ത്തു​​ത്തു​​രു​​ത്തി​​യി​​ല്‍ മോ​​ന്‍​സ് ജോ​​സ​​ഫി​​ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ലെ സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജി​​നെ​​ക്കാ​​ള്‍ 4256 വോ​​ട്ടു​​ക​​ളു​​ടെ മേ​​ല്‍​ക്കൈ ല​​ഭി​​ച്ചു. പാ​​ലാ​​യി​​ല്‍ മാ​​ണി സി. ​​കാ​​പ്പ​​ന്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ലെ ജോ​​സ് കെ. ​​മാ​​ണി​​യെ 15,378 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ജോ​​സ​​ഫ് 2021ല്‍ ​​മ​​ത്സ​​രി​​ച്ച ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ കോ​​ണ്‍​ഗ്ര​​സ് ഇ​​ത്ത​​വ​​ണ വി​​ല പേ​​ശു​​ന്ന​​തും വ​​ച്ചു​​മാ​​റ്റ​​സാ​​ധ്യ​​ത​​യു​​മൊ​​ക്കെ അ​​ണി​​യ​​റ ച​​ര്‍​ച്ച​​യി​​ലു​​ണ്ട്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൂ​​ഞ്ഞാ​​ര്‍ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലൊ​​ന്നി​​ലാ​​ണ് വ​​ച്ചു​​മാ​​റ്റ സാ​​ധ്യ​​ത. എ​​ന്നാ​​ല്‍ ഏ​​റ്റു​​മാ​​നൂ​​രി​​ലും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലെ​​ന്നാ​​ണ് ജോ​​സ​​ഫി​​ന്‍റെ നി​​ല​​പാ​​ട്. കോ​​ണ്‍​ഗ്ര​​സി​​ല്‍ പു​​തു​​പ്പ​​ള്ളി​​യും കോ​​ട്ട​​യ​​വും ഒ​​ഴി​​കെ വി​​വി​​ധ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​രു​​പ​​തോ​​ളം പേ​​രു​​ക​​ളാ​​ണ് സ്ഥാ​​നാ​​ര്‍​ഥി സാ​​ധ്യ​​ത​​യി​​ല്‍ ഇ​​ടം പി​​ടി​​ച്ചി​​ക്കു​​ന്ന​​ത്.

നാ​​ട്ട​​കം സു​​രേ​​ഷ്, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ജോ​​ഷി ഫി​​ലി​​പ്പ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, ജി.​​ഗോ​​പ​​കു​​മാ​​ര്‍, ടോ​​മി ക​​ല്ലാ​​നി, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, അ​​ഡ്വ. സി​​ബി ചേ​​ന​​പ്പാ​​ടി, ജി​​ജി അ​​ഞ്ചാ​​നി, റോ​​ണി കെ ​​ബേ​​ബി, പി.​​ആ​​ര്‍. സോ​​ന തു​​ട​​ങ്ങി ഇ​​രു​​പ​​തോ​​ളം പേ​​രു​​ക​​ളാ​​ണ് കോ​​ണ്‍​ഗ്ര​​സി​​ല്‍ ഉ​​യ​​രു​​ന്ന​​ത്.

ത​​ര്‍​ക്ക​​മി​​ല്ലാ​​ത്ത സീ​​റ്റു​​ക​​ളി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഒ​​ന്നാം സ്ഥാ​​നാ​​ര്‍​ഥി ലി​​സ്റ്റ് ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ പു​​റ​​ത്തു​​വ​​രും. ഇ​​തി​​നൊ​​പ്പം ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​മാ​​യു​​ള്ള സീ​​റ്റ് ച​​ര്‍​ച്ച​​ക​​ള്‍​ക്കും തു​​ട​​ക്ക​​മാ​​കും. കോ​​ണ്‍​ഗ്ര​​സും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും കേ​​ര​​ള ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി​​യു​​മാ​​ണ് ജി​​ല്ല​​യി​​ല്‍ യു​​ഡി​​എ​​ഫി​​ല്‍ മ​​ത്സ​​രി​​ക്കു​​ക. മു​​സ്‌​​ലിം ലീ​​ഗ് പൂ​​ഞ്ഞാ​​ര്‍ സീ​​റ്റി​​ല്‍ താ​​ത്പ​​ര്യം അ​​റി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും കി​​ട്ടാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല.

Related posts

Leave a Comment