എ​പ്‌​സ്റ്റീ​ന് ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്: മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രി​ക്കെ ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി​യ അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ജെ​ഫ്രി എ​പ്‌​സ്റ്റീ​ന് ഗൊ​ണോ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ രേ​ഖ​ക​ളി​ലാ​ണ് എ​പ്‌​സ്റ്റീ​ന്‍റെ ഹോ​ർ​മോ​ൺ കു​റ​വു​ക​ളെ​ക്കു​റി​ച്ചും രോ​ഗ​വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ഹോ​ർ​മോ​ൺ അ​പ​ര്യാ​പ്ത​ത എ​പ്‌​സ്റ്റീ​നെ അ​ല​ട്ടി​യി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ടെ​സ്റ്റോ​സ്റ്റി​റോ​ൺ അ​ള​വ് താ​ഴ്ന്ന​നി​ല​യി​ലാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ത​ന്‍റെ ഹോ​ർ​മോ​ൺ നി​ല ഇ​തേ രീ​തി​യി​ലാ​ണെ​ന്ന് എ​പ്‌​സ്റ്റീ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

2015ൽ ​ഡോ​ക്ട​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലി​ൽ ത​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ എ​പ്സ്റ്റീ​ൻ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ക്ലോ​മി​ഡ് പോ​ലു​ള്ള മ​രു​ന്നു​ക​ൾ ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും, ശ​രീ​ര​ഭാ​രം കൂ​ടു​ന്ന​തും നീ​ർ​ക്കെ​ട്ടും കാ​ര​ണം 2016ൽ ​ചി​കി​ത്സ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഗൊ​ണോ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ലൈം​ഗി​ക രോ​ഗ​ങ്ങ​ളും മ​റ്റ് അ​ണു​ബാ​ധ​ക​ളും എ​പ്‌​സ്റ്റീ​നെ ബാ​ധി​ച്ചി​രു​ന്നു.

2016ൽ ​ത​നി​ക്ക് ലൈം​ഗി​ക രോ​ഗം ബാ​ധി​ച്ച​താ​യും അ​തി​നാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ക​ഴി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ഡോ​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ലൈം​ഗി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ ഇ​മെ​യി​ൽ വ​ഴി എ​പ്സ്റ്റീ​ൻ നി​ര​ന്ത​രം സ്വീ​ക​രി​ച്ചി​രു​ന്നു. സ്വ​ന്തം ബീ​ജം ഭാ​വി​യി​ലേ​ക്ക് സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും എ​പ്സ്റ്റീ​ൻ വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്ന​താ​യും രേ​ഖ​ക​ൾ പ​റ​യു​ന്നു.

എ​പ്‌​സ്റ്റീ​ൻ ഫ​യ​ൽ​സ് ട്രാ​ൻ​സ്പ​ര​ൻ​സി ആ​ക്ട് പ്ര​കാ​രം പു​റ​ത്തു​വി​ട്ട ല​ക്ഷ​ക്ക​ണ​ക്കി​നു രേ​ഖ​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്. 2019 ഓ​ഗ​സ്റ്റി​ൽ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്ക​വെ എ​പ്സ്റ്റീ​ൻ ജ​യി​ലി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment