നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ്; ലീ​ഗി​നു കൂ​ടു​ത​ൽ സീ​റ്റി​ന് അ​ർ​ഹ​ത; വ​നി​താ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കു​മെ​ന്ന് പാണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്നും സീ​റ്റു​ക​ൾ വ​ച്ചു​മാ​റാ​നു​ള്ള നീ​ക്ക​മി​ല്ലെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റു​ക​ൾ ലീ​ഗി​ന് വേ​ണ്ടി​വ​രും. ലീ​ഗ് നേ​ര​ത്തെ​ത​ന്നെ മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളു​മു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം​കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ ലീ​ഗി​ന് കൂ​ടു​ത​ൽ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

കോ​ൺ​ഗ്ര​സ് അ​ത് ഉ​ൾ​ക്കൊ​ള്ളു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​ല​വി​ൽ ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള സീ​റ്റു​ക​ൾ​വ​ച്ചു​മാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗു​രു​വാ​യൂ​ർ, തി​രു​വ​മ്പാ​ടി, കു​ന്ന​മം​ഗ​ലം, പേ​രാ​മ്പ്ര സീ​റ്റു​ക​ളൊ​ന്നും വ​ച്ചു​മാ​റി​ല്ല. നി​ല​വി​ലെ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്താ​നാ​ണ് ലീ​ഗ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റു​ക​ളി​ലേ​ക്കുകൂ​ടി ച​ർ​ച്ച​ക​ളി​ൽ ആ​വ​ശ്യ​മു​ന്ന​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്ന​ണി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​മെ​ന്നും പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. കോ​ട്ട​യം അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്കം തു​ട​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി​യ ത​ങ്ങ​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ മ​ന​സ് യു​ഡി​എ​ഫി​നൊ​പ്പമാണെന്നും അഭിപ്രായപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്ക​ട്ടെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ ലീ​ഗി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​യി​ക്കും. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി മു​ന്ന​ണി ബ​ന്ധ​മി​ല്ല. പക്ഷേ, വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യി​ല്ലെന്നും ലീഗ് എം​എ​ൽ​എ​മാ​ർ എ​ല്ലാ​വ​രും മ​ത്സ​രി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ ആ​കി​ല്ലെ​ന്നും ഇ​ത്ത​വ​ണ വ​നി​താ സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കു​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment