മാം​സ​വും മു​ട്ട​യും ന​ന്നാ​യി വേ​വി​ച്ച് മാ​ത്രം ക​ഴി​ക്ക​ണം: മാം​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ മാ​സ്‌​ക് ധ​രി​ക്ക​ണം; പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ൽ പ​ക​രാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി (എ​ച്ച്5 എ​ൻ1) റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​റ്റ് ലെ​വ​ൽ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം (​ആ​ർ​ആ​ർ​ടി) യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ൽ പ​ക്ഷി​പ്പ​നി ഇ​തു​വ​രെ മ​നു​ഷ്യ​രെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ഫീ​ൽ​ഡ് ത​ല​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. സം​സ്ഥാ​ന​ത്ത് പ​ക്ഷി​പ്പ​നി സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും (എ​സ്ഒ​പി), സാ​ങ്കേ​തി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ​ൺ ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ​ത​ല ക​ൺ​ട്രോ​ൾ റൂം ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​രു​ന്നു​ക​ളും പി​പി​ഇ കി​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളും ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രി​ലെ പ​നി​യും മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​കം നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്നു. ശ​ക്ത​മാ​യ ശ​രീ​ര വേ​ദ​ന, പ​നി, ചു​മ, ശ്വാ​സം​മു​ട്ട​ൽ എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. പ​ക്ഷി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ അ​റി​യി​ക്കേ​ണ്ട​താ​ണ്.

മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ സ​സ്ത​നി​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ അ​ത്ത​രം കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തി​നാ​ൽ സ​സ്ത​നി​ക​ളി​ലും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​മു​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ്. ച​ത്ത പ​ക്ഷി​ക​ളെ​യോ രോ​ഗം ബാ​ധി​ച്ച​വ​യെ​യോ കൈ​കാ​ര്യം ചെ​യ്യ​രു​ത്. ന​ന്നാ​യി പാ​കം ചെ​യ്ത മാം​സ​വും മു​ട്ട​യും മാ​ത്ര​മു​പ​യോ​ഗി​ക്കാ​വൂ.

പ​ക്ഷി​ക​ളു​ടെ പ​ച്ച​മാം​സം, കാ​ഷ്ഠം (വ​ള​ത്തി​നും മ​റ്റും) കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്ക് റി​സ്‌​ക് കൂ​ടു​ത​ലാ​യ​തി​നാ​ൽ മാ​സ്‌​കു​ക​ൾ, കൈ​യു​റ​ക​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക. തൊ​ഴി​ലി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​മാം​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും മാ​സ്‌​ക് ധ​രി​ക്ക​ണം. പ​ച്ച​മാം​സം ഒ​രു കാ​ര​ണ​വ​ശാ​ലും ക​ഴി​ക്ക​രു​ത്.

Related posts

Leave a Comment