ആശ്വാസമേകാൻ ഒരു കൈത്താങ്ങ്… ആ​ശ്വാ​സ​കി​ര​ണം ആ​നു​കൂ​ല്യം 22,700 പേ​ർ​ക്കു​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​ചാ​ര​ക​രാ​യ 22,700 പേ​ർ​ക്കു​കൂ​ടി ന​ൽ​കു​മെ​ന്ന് സാ​മൂ​ഹ്യ സു​ര​ക്ഷാ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2018 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. പ്ര​തി​മാ​സം 600 രൂ​പ വീ​തം ഇ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

തീ​വ്ര​മാ​യ ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, മാ​ര​ക​രോ​ഗം ബാ​ധി​ച്ച് പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ​ക്ക് പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​യ അ​വ​സ്ഥ​യി​ലു​ള്ള ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് പ്ര​തി​മാ​സം 600 രൂ​പ വീ​തം ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​ശ്വാ​സ​കി​ര​ണം. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ മു​ഖാ​ന്തി​രം ന​ട​പ്പാ​ക്കി​വ​രു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ 25,000 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​വ​രു​ന്ന​ത്.

നി​ല​വി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 2025 ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള മു​ഴു​വ​ൻ സ​ഹാ​യ​വും ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യും ന​വം​ബ​ർ മാ​സ​ത്തെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment