ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും ക്ഷ​ണം

ടെ​ഹ്റാ​ൻ: ഇ​സ്രാ​യേ​ൽ – യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ക്ഷ​ണം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, പ​വ​ൻ ഖേ​ര എ​ന്നി​വ​രെ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ അ​ഞ്ച് മു​ത​ൽ ഒ​ൻ​പ​തു വ​രെ ടെ​ഹ്റാ​ൻ, ഖോം, ​മ​ശ്ഹ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ഡ്ജു​വി​നും ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും കൂ​ടാ​തെ ചി​ല പ്ര​മു​ഖ​രെ​യും ഇ​റാ​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ഹാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് അ​താ ഹ​സ്നൈ​നും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​ബി​ത്ര മാ​ർ​ഗ​രി​റ്റ​യു​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്നി​ന് അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ടെ​ഹ്‌​റാ​നി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം അ​ലി ഖ​മേ​നി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ജൂ​ലൈ ഒ​ൻ​പ​തി​ന് ഇ​റാ​നി​ൽ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ച​ത്.

Related posts

Leave a Comment