മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ മോ​ശ​മാ​യി പെ​രു​മാ​റി: പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍

കൊ​ച്ചി: ഡ്യൂ​ട്ടി ഡോ​ക്ട​റോ​ട് എം​എ​ല്‍​എ മ​നോ​ജ് മൂ​ത്തേ​ട​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധം. കൂ​വ​പ്പ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ല്‍ വ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി എം​എ​ല്‍​എ​യും ഡോ​ക്ട​റും ത​മ്മി​ല്‍ ന​ട​ന്ന ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധം.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ല്‍ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ ഫ്രീ​സ​റി​ല്‍ വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​എ​ല്‍​എ എ​ത്തി​യ​ത്. വീ​ട്ടി​ല്‍ സ്വാ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ പോ​ലീ​സി​ന്‍റെ എ​ന്‍​ഒ​സി വേ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പു​റ​ത്തു നി​ന്നു​ള്ള ഒ​രു മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന പ്രോ​ട്ടോ​ക്കോ​ള്‍ എം​എ​ല്‍​എ​യോ​ട് വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത് കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​കാ​തെ വാ​ര്‍​ഡ് അം​ഗ​ത്തി​ന്‍റെ ലെ​റ്റ​ര്‍ കൊ​ണ്ടു​വ​ന്ന് ഫ്രീ​സ​റി​ല്‍ വ​യ്ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഡോ​ക്ട​ര്‍ സ​ജ്‌​ന പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ക്കേ​ണ്ടി വ​ന്നു. ഇ​ത് ആ​ശു​പ​ത്രി പ്രോ​ട്ടോ​കോ​ളു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

ഇ​തു​പോ​ലു​ള്ള അ​നാ​വ​ശ്യ​മാ​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും കാ​ര​ണം ഇ​വി​ടെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ​ല ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജോ​ലി എ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ല എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment