കണ്ണിൽ കണ്ടതെല്ലാം തിന്നരുത് കുട്ടികളേ…

അ​ബു​ദാ​ബി​യി​ലെ സ്കൂ​ൾ കാ​ന്‍റീ​നു​ക​ളി​ൽ ഏതാനും ഭ​ക്ഷ​ണ ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും പോ​ഷ​കാ​ഹാ​ര ആ​വ​ശ്യ​വും ആ​ഗോ​ള​നി​ല​വാ​ര​ത്തി​ൽ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നും സ്കൂ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നി​രോ​ധ​ന​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഹോ​ട്ട് ഡോ​ഗ്സ്, പ്രോ​സ​സ് ചെ​യ്ത മാം​സാ​ഹാ​രം, ഇ​ൻ​ഡോ​മി, ചോ​ക്ലേ​റ്റ് ബാ​റു​ക​ൾ, ലോ​ലി​പോ​പ്സ്, ജെ​ല്ലി, ചോ​ക്ലേ​റ്റ് സ്പ്രൈ​ഡ്സ്, ക​പ്പ​ല​ണ്ടി ഉ​ത്പ​ന്ന​ങ്ങ​ൾ, പൊ​ട്ട​റ്റോ ചി​പ്സ്, ക്രീം ​കേ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​രോ​ധി​ച്ച ഭ​ക്ഷ​ണ ഇ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വ​ലി​യ തോ​തി​ലു​ള്ള കൊ​ഴു​പ്പും പ​ഞ്ച​സാ​ര​യും അ​ട​ങ്ങി​യ​തു​കൊ​ണ്ടാ​ണ് ഇ​വ നി​രോ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts