നാ​ലു​കാ​ലു​മാ​യി പെ​ണ്‍​കു​ഞ്ഞി​ന്റെ ജ​ന​നം ! ഈ ​അ​പൂ​ര്‍​വ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

നാ​ലു കാ​ലു​മാ​യി ജ​നി​ച്ച പെ​ണ്‍​കു​ഞ്ഞ് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ലാ​ണ് നാ​ലു കാ​ലു​മാ​യി പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്.

ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന കു​ട്ടി ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഗ്വാ​ളി​യോ​ര്‍ ക​മ​ല രാ​ജ ആ​ശു​പ​ത്രി​യി​ലാ​ണ് കു​ട്ടി ജ​നി​ച്ച​ത്.

ന​വ​ജാ​ത ശി​ശു​വി​ന് 2.3 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

അ​പൂ​ര്‍​വ​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​വാ​റു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഭ്രൂ​ണം ര​ണ്ടാ​യി പി​രി​ഞ്ഞു കു​ഞ്ഞു രൂ​പ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

സ​ര്‍​ജ​റി​യി​ലൂ​ടെ ര​ണ്ടു കാ​ലു​ക​ള്‍ നീ​ക്കം ചെ​യ്താ​ല്‍ കു​ഞ്ഞി​നു സാ​ധാ​ര​ണ ജീ​വി​തം സാ​ധ്യ​മാ​ണെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ര്‍​കെ​സ് ധ​ക്ക​ഡ് പ​റ​ഞ്ഞു.

മ​റ്റേ​തെ​ങ്കി​ലും അ​വ​യ​വ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ല്‍ അ​ധി​ക​മാ​യു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. അ​തി​നു ശേ​ഷ​മാ​യി​രി​ക്കൂം സ​ര്‍​ജ​റി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment