പാറ്റ്ന: ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയെത്തുടർന്ന് സ്വന്തം കമ്പനിയായ ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ.
മാർച്ച് 15ന് പാറ്റ്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി ഉയർന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം രൂപ ഐആർസിടിസിക്കും ബന്ധപ്പെട്ട ഭക്ഷണ സർവീസ് ദാതാവിന് 50 ലക്ഷം രൂപയും പിഴ ചുമത്തി.
ഭക്ഷണദാതാവിന്റെ കരാർ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നു റെയിൽവേ വക്താവ് അറിയിച്ചു.
