സം​സ്ഥാ​ന​ത്ത് താ​പ​നി​ല കു​തി​ച്ചു​യ​രു​ന്നു: ചൊ​വ്വാ​ഴ്ച വ​രെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ മൂ​ന്ന് മു​ത​ൽ നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് ഉ​യ​രാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പു​ന​ലൂ​രി​ലാ​ണ് ശ​നി​യാ​ഴ്ച ഏ​റ്റ​വും ക​ടു​ത്ത ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 36.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു പു​ന​ലൂ​രി​ലെ താ​പ​നി​ല. ഇ​ത് സാ​ധാ​ര​ണ​യേ​ക്കാ​ൾ 4.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ താ​പ​നി​ല ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്.

ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം സൂ​ര്യാ​ത​പം നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment