ഹരിയാനയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യുവതി കാബ് ഡ്രൈവറുടെ ദേഹത്ത് മദ്യം ഒഴിക്കുകയും, പൊതുറോഡിൽ നിർത്തിയിട്ട കാറിനു മുകളിൽ കയറിയിരുന്ന് ബഹളം വയ്ക്കുകയും ചെയ്ത വീഡിയോയാണ് ഇത്.എന്നാൽ വഴക്കിനു കാരണം എന്താണെന്ന് കൃത്യമായി അറിയില്ല. കൈയിൽ മദ്യക്കുപ്പിയുമായി കാറിന് മുകളിൽ കയറിയിരിക്കുന്ന യുവതിയും ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ചുറ്റുമുള്ള ആളുകളുമാണ് ദൃശ്യത്തിലുള്ളത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച നാട്ടുകാരോട് ഇവർ വഴക്കുണ്ടാക്കുകയുംസ്ഥലത്തുനിന്നുമാറാൻ തയാറാകാതെ ഇംഗ്ലീഷിൽ ഉറക്കെ അസഭ്യ വാക്കുകൾ പറയുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പബ്ലിക് സ്റ്റണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം തരംഗമാകാറുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരുന്നതുവരെ ഇത്തരം ദൃശ്യങ്ങൾ സംശയത്തോടെ കാണണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Read MoreDay: September 6, 2026
‘ഇനി അടുത്തത് എന്ത്?’: 75-ാം പിറന്നാളിന് വൈമ്പ്രന്റ് ലുക്കിൽ തിളങ്ങി മമ്മൂട്ടി; വൈറലായി ചിത്രം
മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി തന്റെ 75-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പിറന്നാൾത്തലേന്ന് പ്രമുഖ നിർമ്മാതാവും നടന്റെ അടുത്ത സുഹൃത്തുമായ ആന്റോ ജോസഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. മഞ്ഞയും ചുവപ്പും പച്ചയുമെല്ലാം മാറിമാറി പരീക്ഷിച്ച് യുവതാരങ്ങളെപ്പോലും അമ്പരപ്പിക്കാറുള്ള മമ്മൂട്ടി ഇത്തവണ എത്തിയത് തികച്ചും വൈബ്രന്റായ ഓറഞ്ച് ലുക്കിലാണ്. വെളുത്ത പാന്റ്സും അതിനിണങ്ങുന്ന ഓറഞ്ച് ഷർട്ടും ഒപ്പം കട്ട ഓറഞ്ച് സ്നീക്കേഴ്സും അണിഞ്ഞുള്ള കിടിലൻ ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ‘വാട്ട് നെക്സ്റ്റ്’? എന്ന ക്യാപ്ഷനോടുകൂടിയാണ് ആന്റോ ജോസഫ് ഈ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഫാഷൻ സെൻസും കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടി, പിറന്നാളിനോട് അനുബന്ധിച്ചുള്ള ഈ ചിത്രത്തിലൂടെ തന്റെ സ്റ്റൈലിഷ് ഗ്ലാമർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ചിത്രം…
Read Moreചിരിച്ച് കളിച്ച് യാത്ര… നിമിഷങ്ങൾക്കകം ദുരന്തം: ഹൃദയംമ നുറുക്കും എൻജിനീയറിംഗ് വിദ്യാർഥികളുടെ അവസാന ഈ വീഡിയോ
കഴിഞ്ഞദിവസമാണ് തൃശൂർ ജില്ലയിലെ കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിന് സമീപം നടന്ന വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിംഗ് വിദ്യാർഥികളുടെ അവസാന നിമിഷങ്ങളിലെ സന്തോഷം നിറഞ്ഞ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യാത്രയുടെ ആഹ്ളാദത്തിനിടയിൽ അവർ പകർത്തിയ ആ ദൃശ്യങ്ങൾ ഇപ്പോൾ കരളലിയിപ്പിക്കുന്ന ഓർമയായി മാറിയിരിക്കുകയാണ്. ദിണ്ടിഗൽ പിഎസ്എസ്എ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കേരളത്തിലൂടെ കാറിൽ സഞ്ചരിക്കവേ അവർ സെൽഫികൾ എടുത്തും വ്ലോഗ് ചെയ്തുകൊണ്ടും അതിയായി ആഹ്ലാദിക്കുന്നതാണ് ആദ്യ വീഡിയോയിലുള്ളത്. എന്നാൽ, ഏതാനും മിനിറ്റുകൾക്കകം ആ സന്തോഷ യാത്ര കനത്ത ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ലോറിയുടെ പിന്നിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഹൈഡ്രോളിക് യന്ത്രങ്ങൾ ഉപയോഗിച്ചാണ് കാർ വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ…
Read Moreസംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു: ചൊവ്വാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ ചൊവ്വാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാമെന്നാണ് മുന്നറിയിപ്പ്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ താപനില. ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്ന നിലയിലാണ്. ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreതാങ്ങാനായില്ല ആ വേർപാട്; കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
പത്തനംതിട്ട: കാമുകി ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തിരുന്നു. പിന്നീടുള്ള ദീവസങ്ങളിൽ എല്ലാം പ്രവീൺ മാനസികമായി തകർന്ന നിലയിലായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056).
Read Moreഡീസലിന് സബ്സിഡി വര്‍ധിപ്പിക്കണം മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഡീസലിന് സബ്സിഡി വര്‍ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര പ്രഖ്യാപനമുണ്ടാകും. പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്.
Read Moreവിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചു വിവാഹാഭ്യർഥന: യുവതിയിൽ നിന്ന് പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു; യുവാവ് അറസ്റ്റിൽ
തൃശൂർ: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് യുവതിയിൽ നിന്ന് പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ബിനു (48) ആണ് അറസ്റ്റിലായത്. ഡേവിസ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാള പൊലീസാണ് പിടികൂടിയത്. മാള പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെങ്ങന്നൂരിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാം ഗോപാൽ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
Read Moreഒരു മാസത്തെ വരുമാനം 20 ലക്ഷം, എന്നിട്ടും കണ്ണീരോടെ സോഷ്യൽ മീഡിയ താരം; “ദയവായി എന്നെ അൺഫോളോ ചെയ്യരുതേ എന്നപേക്ഷ; വീഡിയോ കാണാം
ഭാര്യയെയും കുട്ടികളെയും നോക്കാൻ കിട്ടുന്ന പതിനായിരം രൂപ തികയാതെ വന്നപ്പോൾസ എല്ലാവരേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ യുവാവിന്റെ വാർത്ത വന്നതിന പിന്നാലെ ഇതാ 20 ലക്ഷം ലഭിച്ചിട്ടും കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്നു എന്ന വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രംഗത്ത്. എന്തെല്ലാം തരത്തിലുള്ള മനുഷ്യരാണല്ലേ സമൂഹത്തിലുള്ളത്. ഒരിടത്ത് പണം ഇല്ലാത്തവന്റെ സങ്കടം മറിറൊരിടത്ത് പണം അധികമായതിന്റെ സങ്കടം. ഒരു മാസത്തെ വരുമാനം 20 ലക്ഷം സ്വന്തമാക്കി തന്റെ വീഡിയോകരിയറിൽ വലിയ നേട്ടങ്ങൾ ലഭിക്കുമ്പോഴും ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് തുടർച്ചയായി കുറയുന്നതിലെ വിഷമം പങ്കുവച്ചിരിക്കുകയാണ് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ തിയഷ ഗോസ്വാമി. ഒരുകൂട്ടം സ്വപ്നങ്ങളും ലക്ഷ്യങ്ങളും ബാക്കിനിൽക്കെ താൻ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്നെ ആരും അൺഫോളോ ചെയ്യരുതെന്ന അപേക്ഷയുമായാണ് യുവതിയുടെ വീഡിയോ തുുടങ്ങുന്നത്. തിയഷ തന്റെ കരിയറിനെക്കുറിച്ചും…
Read Moreഅച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തി: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 31ന് വെസ്റ്റ് ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കേരളത്തിലെത്തിയതെന്ന് ശ്രീകാര്യം പൊലിസ് പറഞ്ഞു. സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം. സ്ഥലത്തെത്തിയ പ്രശത്ത് ജിത്ത് ദാസ് അടിച്ചു. മകന്റെ അടിയേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫലാക്കാട്ട പൊലിസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ മകൻ നേരത്തെ ജോലി ചെയ്ത ശ്രീകാര്യത്തേക്ക് തിരിച്ചെത്തി. പ്രതി കേരളത്തിലേക്ക് എത്തിയ വിവരം ഫലാക്കാട്ട പൊലിസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ലഭിച്ചു. ഇയാളെ അന്വേഷിച്ച് പൊലിസ് താമസസ്ഥലത്ത് എത്തിയെങ്കിലും വിവരം അറിഞ്ഞ് ഇയാൾ…
Read More‘മര്യാദയ്ക്ക് സംസാരിക്കണം’: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. “മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരിക്കുന്നത്. വി.ഡി. സതീശന്റെ പ്രതികരണം കുരുടന് ആനയെ തൊട്ടതുപോലെ എന്നാണ് മുഖപ്രസംഗത്തിലെ പ്രയോഗം. പെണ്ണുങ്ങള് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന വേദിയില്‍ വച്ചാണ്. അത് പറയാന്‍ കാന്തപുരത്തിനുള്ള അവകാശം കാന്തപുരത്തിന്റെ പ്രസ്താവന പത്തൊന്‍പതാം നൂറ്റാണ്ടിന്റേതാണെന്ന് പറയാന്‍ സതീശനുള്ളത് പോലെ തന്നെ ഉണ്ടെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശന് ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മിലുണ്ടായ തര്‍ക്കം വിശദീകരിച്ചായിരുന്നു മുഖപ്രസംഗം…
Read More