ബോ​​ൾ​​ട്ടി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്ന് ബേ​​ക്ക​​ർ

പു​​രു​​ഷ 100 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ സീ​​സ​​ണി​​ലെ മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ച് അ​​മേ​​രി​​ക്ക​​യു​​ടെ സ്പ്രി​​ന്‍റ​​ർ റോ​​ണി ബേ​​ക്ക​​ർ. പോ​​ള​​ണ്ടി​​ലെ ചോ​​ർ​​സോ മീ​​റ്റി​​ലാ​​ണ് സീ​​സ​​ണി​​ലെ വേ​​ഗ​​ക്ക​​ാരനാ​​യി ബേ​​ക്ക​​ർ സ്വ​​ർ​​ണം അ​​ണി​​ഞ്ഞ​​ത്. ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ അ​​മേ​​രി​​ക്ക​​ൻ താ​​രം 9.87 സെ​​ക്ക​​ൻ​​ഡി​​ൽ നൂ​​റു മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി.

2014ൽ ​​ജ​​മൈ​​ക്ക​​യു​​ടെ ഉ​​സൈ​​ൻ ബോ​​ൾ​​ട്ട് സ്ഥാ​​പി​​ച്ച മീ​​റ്റ് റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി. 9.98 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ തൊ​​ട്ട ബോ​​ൾ​​ട്ടി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ചോ​​ർ​​സോ മീ​​റ്റി​​ലെ ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്.

ബേ​​ക്ക​​റി​​ന്‍റെ വ്യ​​ക്തി​​ഗ​​ത മി​​ക​​ച്ച പ്ര​​ക​​ട​​ന​​വും ഇ​​താ​​ണ്. ഈ ​​മാ​​സം 31ന് ​​ബ്ര​​സ​​ൽ​​സി​​ൽ ന​​ട​​ക്കു​​ന്ന ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ൽ ബേ​​ക്ക​​റി​​ന്‍റെ പ്ര​​ക​​ട​​നം കാ​​ണാ​​നാ​​ണ് അ​​ത്‌​ല​​റ്റി​​ക് ലോ​​ക​​ത്തി​​ന്‍റെ ഇ​​നി​​യു​​ള്ള കാ​​ത്തി​​രി​​പ്പ്.

Related posts