കാറോടിച്ചത് ഡ്രൈവര്‍ തന്നെ! ബാലഭാസ്‌കറാണു കാറോടിച്ചതെന്ന വ്യാജമൊഴി ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയത് എന്തിന് ? ലക്ഷ്മി പറയുന്നു…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലി​​​ൻ മാ​​​ന്ത്രി​​​ക​​​ൻ ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ​​​യും മ​​​ക​​​ൾ തേ​​​ജ​​​സ്വി​​​നി​​​യു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്തു കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തു ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​ൻ ആ​​​ണെ​​​ന്നു ബാ​​​ല​​​ഭാ​​​സ്കറി​​​ന്‍റെ ഭാ​​​ര്യ ല​​​ക്ഷ്മി ആ​​​വ​​​ർ​​​ത്തി​​​ച്ചു. ബാ​​​ലഭാ​​​സ്ക​​​റാ​​​ണു കാ​​​റോ​​​ടി​​​ച്ച​​​തെ​​​ന്ന വ്യാ​​​ജ​​​മൊ​​​ഴി ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​ൻ ന​​​ൽ​​​കി​​​യ​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തോ​​​ടു ല​​​ക്ഷ്മി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു സം​​​ഘ​​​ത്തി​​​നു ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്ന​​​ലെ ല​​​ക്ഷ്മി​​​യു​​​ടെ തി​​​രു​​​മ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​പ്പോ​​​ഴാ​​​ണ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ ശേ​​​ഷം ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​ൻ ഇ​​​തു​​​വ​​​രെ ത​​​ന്നെ വി​​​ളി​​​ച്ചി​​​ട്ടി​​​ല്ല. അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്തു ബാ​​​ല​​​ഭാ​​​സ്ക​​​ർ പി​​​ൻ​​​സീ​​​റ്റി​​​ലാ​​​ണ് ഇ​​​രു​​​ന്ന​​​ത്. കാ​​​റോ​​​ടി​​​ച്ചി​​​രു​​​ന്ന​​​തു ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​ൻ ത​​​ന്നെ​​​യാ​​​ണ്. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന ശേ​​​ഷം ത​​​നി​​​ക്കു ബോ​​​ധം ന​​​ഷ്ട​​​മാ​​​യി.

അ​​​ർ​​​ജു​​​ന്‍റെ അ​​​മ്മാ​​​യി പാ​​​ല​​​ക്കാ​​​ട്ടെ ല​​​ത​​​യു​​​ടെ കു​​​ടും​​​ബ​​​വു​​​മാ​​​യി ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന് അ​​​ടു​​​ത്ത സൗ​​​ഹൃ​​​ദ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​രു​​​ടെ ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി പ​​​ണം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി​​​യാ​​​ണു പ​​​ണം ന​​​ൽ​​​കി​​​യ​​​ത്. അ​​​തു ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി മ​​​ട​​​ക്കി​​ന​​​ൽ​​​കി. പ​​​ള്ളി​​​പ്പു​​​റ​​​ത്തു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ലെ ദു​​​രൂ​​​ഹ​​​ത നീ​​​ക്കാ​​​ൻ ഏ​​​ത​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്ക​​​ട്ടെ​​​യെ​​​ന്നു ല​​​ക്ഷ്മി വ്യ​​​ക്ത​​​മാ​​​ക്കി.

സാ​​​ധാ​​​ര​​​ണ യാ​​​ത്ര​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന അ​​​ത്യാ​​​വ​​​ശ്യം സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ കൈ​​​വ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. പ​​​ണ​​​മോ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളോ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ബാ​​​ല​​​ഭാ​​​സ്ക​​​റി​​​നോ​​​ട് ആ​​​ർ​​​ക്കും വ്യ​​​ക്തിവൈ​​​രാ​​​ഗ്യ​​​മു​​​ള്ള​​​താ​​​യി അ​​​റി​​​യി​​​ല്ല.

ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ചു​​​മ​​​ത​​​ല​​​യാ​​​ണ് പ്ര​​​കാ​​​ശ് ത​​​ന്പി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​ത്തെ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല വി​​​ഷ്ണു​​​വി​​​നാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ ഇ​​​രു​​​വ​​​രും ഗ്രൂപ്പി​​​ലെ ഒൗ​​​ദ്യോ​​​ഗി​​​ക ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​വ​​​രു​​​മാ​​​യി ബാ​​​ലു​​​വി​​​നു മ​​​റ്റൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന് ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള ബ​​​ന്ധ​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തെ ല​​​ക്ഷ്മി അ​​​റി​​​യി​​​ച്ചു.

വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ൽ പ്ര​​​കാ​​​ശ് ത​​​ന്പി​​യെ​​​യും വി​​​ഷ​​​്ണു​​​വി​​​നെ​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡി​​​ആ​​​ർ​​​ഐ പ്ര​​​തിചേ​​​ർ​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ൽ പ്ര​​​കാ​​​ശ് ത​​​ന്പി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. വി​​​ഷ്ണു ഒ​​​ളി​​​വി​​​ലാ​​​ണ്. ക​​​ട​​​ത്തു​​​ന്ന സ്വ​​​ർ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്ന ജ്വ​​​ല​​​റി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു തു​​​ട​​​ർ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണു ഡി​​​ആ​​​ർ​​​ഐ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദു​​​രൂ​​​ഹ​​​ത തീ​​​ർ​​​ക്കാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് പ്ര​​​കാ​​​ശ് ത​​​ന്പി​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​ങ്ങി. റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങാ​​​ൻ കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കും. അ​​​പ​​​ക​​​ട സ്ഥ​​​ല​​​ത്തു​നി​​​ന്നു ദുരൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ ഓ​​​ടി​​​പ്പോ​​​കു​​​ന്ന​​​തു ക​​​ണ്ടു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച ക​​​ലാ​​​ഭ​​​വ​​​ൻ സോ​​​ബി​​​യു​​​ടെ മൊ​​​ഴി​​യും ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ടു​​​ക്കും.

Related posts