ഏ​​ത്ത​​ക്കായ്ക്കു വിലയിടിഞ്ഞു; ക​​ര്‍​ഷ​​ക​​ര്‍ ദു​​രി​​ത​​ത്തി​​ൽ

കോ​​ട്ട​​യം: ഏ​​ത്ത​​ക്കാ​​യ്ക്കു വി​​ല​​യി​​ടി​​ഞ്ഞ​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ ദു​​രി​​ത​​ത്തി​​ലാ​​യി. സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക്കി​​ട​​യി​​ലും ക​​ടം വാ​​ങ്ങി​​യും സ്വ​​ര്‍​ണം പ​​ണ​​യം​​വ​​ച്ചു​​മാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ഏ​​ത്ത​​വാ​​ഴ കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. സ​​ക​​ല വി​​ള​​ക​​ള്‍​ക്കും വി​​ല​​യി​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ ക​​ര്‍​ഷ​​ക​​രു​​ടെ അ​​വ​​സാ​​ന പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്നു ഏ​​ത്ത​​വാ​​ഴ​​കൃ​​ഷി.

ജി​​ല്ല​​യി​​ലെ ജ​​ല​​ല​​ഭ്യ​​ത കു​​റ​​ഞ്ഞ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ന​​വം​​ബ​​ര്‍, ഡി​​സം​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ല്‍ വി​​ള​​വെ​​ടു​​ക്ക​​ത്ത​​ക്ക രീ​​തി​​യി​​ലാ​​ണ് കൃ​​ഷി​​ചെ​​യ്യു​​ന്ന​​ത് ശ​​ബ​​രി​​മ​​ല സീ​​സ​​ണ്‍ ആ​​യ​​തി​​നാ​​ല്‍ ന​​ല്ല വി​​ല ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ല്‍ ഈ ​​വ​​ര്‍​ഷം വി​​ല 30 രൂ​​പ​​യാ​​യി കൂ​​പ്പു​​കു​​ത്തി​​യ​​താ​​ണ് ക​​ര്‍​ഷ​​ക​​ര്‍​ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

അ​​ടു​​ത്ത വ​​ര്‍​ഷം ജ​​നു​​വ​​രി പ​​കു​​തി​​യോ​​ടെ ജി​​ല്ല​​യി​​ലെ ഏ​​ത്ത​​വാ​​ഴ വി​​ള​​വെ​​ടു​​പ്പ് പൂ​​ര്‍​ണ​​മാ​​യും തീ​​രും. ഇ​​തോ​​ടെ വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ക​​യും ചെ​​യ്യും. ഈ ​​സാ​​ഹ​​ച​​രൃ​​ത്തി​​ല്‍ പ്ര​​ദേ​​ശി​​ക ത​​ല​​ത്തി​​ല്‍ വ​​ലി​​യ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ള്ള ശീതീ​​ക​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​ര്‍ ഒ​​രു​​ക്കി​​യാ​​ല്‍ വി​​പ​​ണി​​യി​​ല്‍ വി​​ല​​യു​​ള്ള സ​​മ​​യ​​ത്ത് വി​​ല്‍​പ്പ​​ന ന​​ട​​ത്താ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് സാ​​ധി​​ക്കും.

ഇ​​തു​​സം​​ബ​​ന്ധി​​ച്ചു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഭ​​ര​​ണ​​സ​​മി​​തി​​ക​​ളി​​ൽ സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്താ​​ന്‍ ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് മു​​ന്നി​​ട്ടി​​റ​​ങ്ങു​​മെ​​ന്നു ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​ബി ഐ​​പ്പ് പ​​റ​​ഞ്ഞു.

Related posts

Leave a Comment