ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 294 സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ബം​ഗാ​ളി​ലെ നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ബം​ഗാ​ളി​ന്‍റെ ചു​മ​ത​ല​യു​ള്ള ഗു​ലാം അ​ഹ​മ്മ​ദ് മി​ർ, ബം​ഗാ​ൾ പി​സി​സി അ​ധ്യ​ക്ഷ​ൻ ശു​ഭാ​ങ്ക​ർ സ​ർ​ക്കാ​ർ, അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി, ഇ​ഷാ ഖാ​ൻ എം​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2016, 2021 ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സും സി​പി​എം നേ​തൃ​ത്വം ന​ല്കു​ന്ന ഇ​ട​തു​മു​ന്നി​യും സീ​റ്റ് ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment