കാ​റി​ൽ നി​ന്ന് പു​ക വ​രു​ന്ന​ത് ക​ണ്ട് ചാ​ടി​യി​റ​ങ്ങി; നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കാ​ർ അ​ഗ്നി​ക്കി​ര​യാ​യി; ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ യു​വാ​ക്ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ക​പ്പാ​ട് ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

കാ​റി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ർ​ത്തി യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​പ്പോ​ഴേ​ക്കും തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

തി​ട​നാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം. വി​ല്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന ഈ ​കാ​ര്‍ വാ​ങ്ങാ​ന്‍ വ​ന്ന​വ​ര്‍ ഓ​ടി​ച്ചു​നോ​ക്കാ​നാ​യി പോ​കു​ന്ന വ​ഴി​ക്കാ​ണ് തീ​പി​ടി​ച്ച​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. തീ​പ​ട​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment